സുരേഷ് ഗോപിയുടേത് മാപ്പ് പറച്ചിലല്ല, വിശദീകരണം മാത്രം; നിയമ നടപടിയുമായി മുന്നോട്ടെന്ന് മാധ്യമപ്രവർത്തക

കോഴിക്കോട്: നടനും ബി.ജെ.പി. നേതാവുമായ സുരേഷ് ഗോപി അപമര്യാദയായി പെരുമാറിയതില്‍ പ്രതികരണവുമായി മാധ്യമപ്രവര്‍ത്തക. മോശം പെരുമാറ്റം മാനസികമായി ഏറെ ആഘാതമുണ്ടാക്കിയെന്ന് അവര്‍ പ്രതികരിച്ചു. സുരേഷ് ഗോപിയുടേത് വിശദീകരണമായിട്ടേ തോന്നിയിട്ടുള്ളൂ. മാപ്പായിട്ട് തോന്നിയിട്ടില്ലെന്നും അവര്‍ പറഞ്ഞു.

ചോദ്യം ചോദിച്ചപ്പോള്‍ സുരേഷ് ഗോപി തോളില്‍ തഴുകി. പെട്ടെന്ന് ഷോക്ക് ആയി. പിന്നോട്ട് വലിഞ്ഞു. വീണ്ടും സുരേഷ് ഗോപി തോളില്‍ കൈവെച്ചു. ഇത് മാനസികമായി ഏറെ ആഘാതം ഉണ്ടാക്കിയെന്നും അവര്‍ പറഞ്ഞു.

ഒട്ടും സഹിക്കാൻ പറ്റാത്ത കാര്യമാണ് താൻ നേരിട്ടത്. മാനസികമായി ഒരുപാട് വിഷമമുണ്ടാക്കി. സുരേഷ് ഗോപിയുടേത് ശരിയായ പ്രവണതയല്ല. പതിനഞ്ച് വർഷത്തിലധികമായി താൻ മാധ്യമരംഗത്തുണ്ട്. ശരിക്കും ഈ വിഷയം അഡ്രസ് ചെയ്യപ്പെടേണ്ടതുണ്ടെന്നും അതിന്റെ അടിസ്ഥാനത്തിലാണ് നിയമനടപടിയുമായി മുന്നോട്ടുപോകുന്നതെന്നും മാധ്യമപ്രവർത്തക പറഞ്ഞു.

More Stories from this section

family-dental
witywide