ഇഷ്ടക്കേടല്ല, കാലിലെ മുറിവാണ് കെട്ടിപ്പിടിക്കാൻ വന്നയാളെ തള്ളിമാറ്റിയതിന്റെ കാരണം; ന്യായീകരിച്ച് സുരേഷ് ഗോപി ആരാധകർ

തന്റെ പുതിയ ചിത്രമായ ‘ഗരുഡൻ’ പ്രദർശിപ്പിക്കുന്ന തിയറ്ററുകൾ സന്ദർശിക്കുന്നതിനിടെ തന്നെ ആലിംഗനം ചെയ്ത് ചുംബിക്കാനെത്തിയ ആരാധകനെ തള്ളി മാറ്റുന്ന സുരേഷ് ഗോപിയുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതോടെ സ്ത്രീകളായ ആരാധകരെ മാത്രമേ അദ്ദേഹം ആലിംഗനം ചെയ്യൂ എന്ന തരത്തിൽ സുരേഷ് ഗോപിക്കെതിരെ നിരവധി വിമർശനങ്ങൾ ഉയർന്നിരുന്നു. സുരേഷ് ഗോപിയുടെ കപട സ്വഭാവമെന്നും ആരോപണമുണ്ടായിരുന്നു. ഇപ്പോൾ ആ സംഭവത്തെപ്പറ്റി വിശദീകരണവുമായി എത്തുകയാണ് സുരേഷ് ഗോപി ആരാധകർ.

കാലിന്റെ തള്ളവിരലിലുണ്ടായ മുറിവ് കെട്ടിവച്ചായിരുന്നു സുരേഷ് ഗോപി തിയറ്റർ സന്ദർശനത്തിനെത്തിയത്. പെട്ടെന്നു തന്റെ നേെര വന്ന ആരാധകൻ മുറിവിൽ ചവിട്ടാതിരിക്കാൻ വേണ്ടിയാണ് സുരേഷ് ഗോപി അദ്ദേഹത്തെ തള്ളി മാറ്റിയത്. പിന്നീട് തന്റെ കാലിലെ മുറിവിനെക്കുറിച്ച് ആരാധകനോടു പറയുന്നുമുണ്ട്.

‘‘സിനിമ വലിയ വിജയമായി പോകുമ്പോൾ ഇങ്ങനെ ഉള്ള കാര്യങ്ങൾ സംസാരിക്കേണ്ടെന്നു വച്ചതാ. പക്ഷേ ഈ വിഡിയോ മുഴുവൻ കാണാതെ കിടന്നു സുരേഷേട്ടനെ ട്രോളുന്ന എല്ലാവർക്കും ഇതു സമർപ്പിക്കുന്നു. നിങ്ങൾ മൊത്തം ഒന്ന് കണ്ടേ, ഒപ്പം സുരേഷേട്ടന്റെ കാലുകളിൽ കൂടെ ഒന്ന് നോക്കിക്കേ. ശേഷം സുരേഷേട്ടൻ പുള്ളിയോടു പറയുന്നത് കൂടെ ഒന്ന് കാണൂ, എന്നിട്ടും മനസ്സിലാക്കാൻ പറ്റാത്തവർ ഇനി മനസ്സിലാക്കേണ്ട,’’സുരേഷ് ഗോപി ഫാൻസ് വിഡിയോയ്ക്കൊപ്പം കുറിച്ചു.

More Stories from this section

family-dental
witywide