സൂസൻ കുരുവിള അന്തരിച്ചു

എഡ്മിന്റൻ : തിരുവല്ല, വളഞ്ഞവട്ടം, മണത്ര പരേതനായ എം. പി. കുരുവിളയുടെ ഭാര്യ സൂസൻ കുരുവിള-(85) നിര്യാതയായി. വളഞ്ഞവട്ടം മാലിയിൽ കുടുംബാംഗമാണ്. മക്കൾ: ഫാ. ബിന്നി കുരുവിള (വികാരി, സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ചർച്ച്, എഡ്മൺണ്ടൻ -കാനഡ) ബാബു കുരുവിള (ദുബായ് ),ബീന( ഷാർജ) , ബിജി (ബഹ്റിൻ ) മരുമക്കൾ: ലതാ ബിന്നി കാരുചിറ തെക്കേതിൽ വാകത്താനം,സുജാ ബാബു നീലംകേരിൽ വള്ളംകുളം, റ്റി. ജെ. ജോൺസൺ- തേനോലിൽ പെരുമ്പെട്ടി,തോമസ് വർക്കി-മണലേൽ നിരണം.

മൃതദേഹം 9ാം തീയതി ശനിയാഴ് രാവിലെ എട്ടിന് ആലംതുരുത്തിയിലുള്ള മകൻ ബാബു കുരുവിളയുടെ വസതിയിൽ കൊണ്ടുവരും, ഉച്ചക്ക് രണ്ടു മണിക്ക് വീട്ടിലെ ശുശ്രൂഷകൾ ആരംഭിച്ച്, നിരണം ഭദ്രാസനാധിപൻ യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്തായുടെ മുഖ്യ കാർമ്മികത്വത്തിൽ മൂന്നു മണിക്ക് വളഞ്ഞവട്ടം ഈസ്റ്റ് സെൻ്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ സംസ്കരിക്കും.

വാർത്ത: ജോസഫ് ജോൺ കാൽഗറി

Susan Kuruvila Obit