ചൈനീസ് കോണ്‍സുലേറ്റിന് ഉള്ളിലേക്ക് കാര്‍ ഓടിച്ചു കയറ്റിയയാളെ പൊലീസ് വെടിവച്ചു കൊന്നു

സാൻഫ്രാൻസിസ്കോ: ചൈനീസ് കോണ്‍സുലേറ്റിലേക്ക് കാര്‍ ഓടിച്ചു കയറ്റി ഭീതി വിതച്ചയാളെ പൊലീസ് വെടിവച്ചു കൊന്നു. അന്വേഷണം നടക്കുന്നതിനാല്‍ കൊല്ലപ്പെട്ടയാളുടെ വിവരം പൊലീസ് പുറത്തുവിട്ടിട്ടില്ല.ന്യൂയോര്‍ക് പോസ്റ്റാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്.

തിങ്കളാള്ച ഉച്ച കഴിഞ്ഞ് സാന്‍ഫ്രാൻസിസ്കോയിലുള്ള ചൈനീസ് കോണ്‍സുലേറ്റിലാണ് സംഭവം. അപകടകരമാംവിധം ഒരു ഹോണ്ട സെഡാന്‍ കാര്‍ കോണ്‍സുലേറ്റ് ഓഫിസിൻ്റെ ലോബിയിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു. ഭയന്നുപോയ ഉദ്യോഗസ്ഥര്‍ സ്ഥലത്തുനിന്ന് ഓടികെട്ടിടത്തിനുള്ളില്‍ കയറി ഒളിച്ചു. പൊലീസ് ഇയാളെ വെടിവച്ചു. ജീവന്‍ രക്ഷിക്കാനായി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

” ഒരാള്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്നതാണ് കണ്ടത്. അയാള്‍ പ്രതികരിക്കുന്നുണ്ടായിരുന്നില്ല”.സംഭവത്തിനു ശേഷം സ്ഥലത്ത് എത്തിയ എബിസി ന്യൂസിൻ്റെ റിപ്പോര്‍ട്ടര്‍ പറയുന്നത് ഇങ്ങനെയാണ്.

കെട്ടിടത്തിലേക്ക് വണ്ടി പാഞ്ഞുകയറുന്നതിൻ്റെയും ജീവനക്കാര്‍ പരിഭ്രാന്തരായി ഓടുന്നതിൻ്റെയും ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. ചൈനീസ് , തായ് വാന്‍ വംശജര്‍ ധാരാളം പേര്‍ ഇവിടെ ജീവിക്കുന്നുണ്ട്. സംഭവ സ്ഥലത്ത് ശക്തമായ പൊലീസ് സാന്നിധ്യമുണ്ട്.

suspect shot by police after crashing into Chinese consulate has died

More Stories from this section

family-dental
witywide