
മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയില്‍ ചരക്ക് ട്രക്ക് മറിഞ്ഞ് 10 കുടിയേറ്റക്കാര്‍ മരിച്ചു. 25 പേര്‍ക്ക് പരിക്കേറ്റു. തെക്കന്‍ മെക്‌സിക്കന്‍ സംസ്ഥാനമായ ചിയാപാസിലെ ഹൈവേയില്‍ ഞായറാഴ്ച രാവിലെയാണ് അപകടം നടന്നത്.
ഗ്വാട്ടിമാലയുമായുള്ള അതിര്‍ത്തിക്കടുത്താണ് അപകടമുണ്ടായത്. മരിച്ചവര്‍ എല്ലാവരും ക്യൂബയില്‍ നിന്നുള്ള സ്ത്രീകളാണ്. പ്രായപൂര്‍ത്തിയാകാത്ത ഒരാളും ഇവരില്‍ ഉള്‍പ്പെടുന്നു.
മെക്‌സിക്കോയില്‍ രണ്ടാഴ്ചയ്ക്കിടെയുണ്ടാകുന്ന സമാനമായ രണ്ടാമത്തെ സംഭവമാണിത്. വ്യാഴാഴ്ച, ചിയാപാസ് സംസ്ഥാനത്തെ മെസ്‌കാലാപ മുനിസിപ്പാലിറ്റിയില്‍ ഒരു ട്രക്ക് മറിഞ്ഞ് രണ്ട് കുടിയേറ്റക്കാര്‍ മരിച്ചിരുന്നു.