‘മാനവികതയുടെ ഇരുണ്ട വശം’; യു പിയിൽ അദ്ധ്യാപിക സഹപാഠികളെകൊണ്ട് ഏഴുവയസുകാരന്റെ കരണത്തടിപ്പിച്ചതിൽ പ്രതികരിച്ച് പ്രകാശ് രാജ്

ന്യൂഡൽഹി: ഉത്തർപ്രദേശിലെ സ്കൂളിൽ അധ്യാപിക സഹപാഠികളെക്കൊണ്ട് വിദ്യാർത്ഥിയുടെ മുഖത്തടിപ്പിച്ച സംഭവത്തിൽ രൂക്ഷവിമർശനവുമായി നടൻ പ്രകാശ് രാജ്. മാനവികതയുടെ ഇരുണ്ട വശത്തിലൂടെയാണ് നമ്മൾ കടന്നുപോകുന്നതെന്ന് നടൻ സോഷ്യൽ മീഡിയയിൽ കുറിച്ചു. നിങ്ങൾക്ക് പരിഭ്രാന്തിയില്ലേയെന്നും താരം ചോദിച്ചു. പ്രകാശ് രാജിനുപുറമേ തിരക്കഥാകൃത്ത് ജാവേദ് അക്‌‌തർ ബോളിവുഡ് താരങ്ങളായ സ്വര ഭാസ്‌കർ, രേണുക ഷഹാനെ, സ്വാസ്‌തിക മുഖർജി തുടങ്ങിയവരും സംഭവത്തെ വിമർശിച്ചു.

ഉത്തർപ്രദേശിലെ മുസാഫർനഗറിലുളള ഒരു സ്‌കൂളിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് പൊലീസ് സംഭവം അറിഞ്ഞത്. ഏഴ് വയസുകാരനാണ് മർദ്ദനമേറ്റത്. കുട്ടികളോട് വീണ്ടും വീണ്ടും വിദ്യാർത്ഥിയെ തല്ലാൻ അധ്യാപിക ആവശ്യപ്പെടുന്നതും കുട്ടിയുടെ അരയിൽ അടിക്കാൻ പറയുന്നതും വിഡിയോയിൽ കാണാം. സംഭവത്തിൽ കുട്ടിയുടെ പിതാവിന്റെ പരാതിയിൽ പൊലീസ് കേസെടുത്തു.

Read More: കുഞ്ഞു മനസുകളിൽ മതവിദ്വേഷം നിറക്കുമ്പോൾ; യുപിയിലെ സ്കൂളിൽ മുസ്ലിം വിദ്യാർഥിയെ അടിക്കാൻ സഹപാഠികളോട്​ നിർദേശിച്ച്​ അധ്യാപിക

അതേസമയം, തന്റെ നടപടി വർഗീയ സ്വഭാവമുള്ളതല്ലെന്നും കുട്ടി കണക്ക് പട്ടിക മനഃപാഠമാക്കാത്തതിനാലാണ് സഹപാഠികളോട് തല്ലാൻ ആവശ്യപ്പെട്ടതെന്നുമാണ് അധ്യാപിക തൃപ്ത ത്യാഗി വിശദീകരിക്കുന്നത്. “കുട്ടിയുടെ മാതാപിതാക്കൾ കുട്ടിയോട് കർശനമായി പെരുമാറണമെന്ന് പറഞ്ഞിട്ടുണ്ട്. ഞാൻ വികലാംഗയാണ്. അതിനാലാണ് മറ്റ് വിദ്യാ‌ർത്ഥികളോട് തല്ലാൻ പറഞ്ഞത്,” അധ്യാപിക പറഞ്ഞു.

പുറത്തുവന്ന വിഡിയോ എഡിറ്റ് ചെയ്തതാണെന്നും അവർ അവകാശപ്പെടുന്നു. “കുട്ടിയുടെ ബന്ധു ക്ലാസിൽ ഇരിക്കുകയായിരുന്നു. വിഡിയോ അയാളാണ് റിക്കോർഡ് ചെയ്തതത്. പിന്നീട് അത് വളച്ചൊടിക്കുകയായിരുന്നു,” ത്യാഗി പറയുന്നു.

More Stories from this section

family-dental
witywide