ഇസ്രയേൽ മിസൈൽ ആക്രമണത്തിൽ സിറിയയിലെ 2 വിമാനത്താവളങ്ങൾ തകർന്നു

ഡമാസ്കസ്: ഞായറാഴ്ച രാവിലെ ഇസ്രയേൽ ബോംബാക്രമണത്തിൽ സിറിയയിലെ രണ്ട് വിമാനത്താവളങ്ങൾക്ക് വൻ നാശം. സിറിയയുടെ തലസ്ഥാന നഗരിയായ ഡെമാസ്കസ് വിമാനത്താവളവും ആലപ്പോ വിമാനത്താവളവും തകർന്നെന്ന് സിറിയൻ ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. ഒരാൾ കൊല്ലപ്പെട്ടതായാണ് വിവരം.

കൂടുതൽ വിവരങ്ങൾ പുറത്തു വരുന്നതേയുള്ളു. ഈ രണ്ട് വിമാനത്താവളങ്ങളും പ്രവർത്തനക്ഷമമാകാൻ ഇനിയും ദിവസങ്ങൾ എടുത്തേക്കും. ഇവിടേക്കുള്ള വിമാന സർവീസുകൾ സിറിയയിലെ ലതാകിയ രാജ്യാന്തര വിമാനത്താവളത്തിലേക്ക് തിരിച്ചു വിട്ടതായി സിറിയൻ ഗതാഗത മന്ത്രാലയത്തിൻ്റെ അറിയിപ്പ് വന്നിട്ടുണ്ട്.

ഹമാസ് ആക്രമണത്തിനു പിന്നാലെ ഇസ്രയേലിനെ ലക്ഷ്യമിട്ട് ഹിസ്ബുള്ളയുടെ മിസൈൽ ആക്രമണം തുടരുന്ന സാഹചര്യത്തിൽ ലെബനനിലും സിറിയയിലും ഇസ്രയേൽ വ്യോമാക്രമണം നടത്തുന്നുണ്ട്.

Syria’s two main airports out of service after Israel strikes

More Stories from this section

family-dental
witywide