നാനോയോട് നോ നോ പറഞ്ഞ ബംഗാൾ സർക്കാരിന് പണികിട്ടി, ടാറ്റയ്ക്ക് 765.78 കോടി നഷ്ടപരിഹാരം നൽകണം

കൊൽക്കത്ത : സിംഗൂരിൽ നാനോ കാർ നിർമാണശാല പൂട്ടാൻ നിർബന്ധിതമായതിന് ബംഗാൾ സർക്കാർ ടാറ്റാ മോട്ടോഴ്‌സിന് 765.78 കോടി രൂപ നഷ്ടപരിഹാരം നൽകണം. ആർബിട്രേഷൻ ട്രിബ്യൂണലിൻ്റേതാണ് വിധി.

ഫാക്‌ടറി സ്ഥാപിക്കാൻ നൽകിയ സ്ഥലം തിരിച്ചെടുത്തതിനെത്തുടർന്ന് പ്ലാന്റ് അടയ്ക്കേണ്ടിവന്നത് ഭീമമായ നഷ്‌ടത്തിനിടയാക്കിയെന്നു കാട്ടി സമർപ്പിച്ച ഹർജിയിലാണ് ടാറ്റാ മോട്ടോഴ്‌സിന് അനുകൂലമായ വിധി. വ്യവസായ വികസന കോർപറേഷനാണ് നഷ്‌ടപരിഹാരം നൽകേണ്ടത്. വിധിക്കെതിരെ അപ്പീൽ പോകുമെന്ന് ധനമന്ത്രി ചന്ദ്രിമ ഭട്ടാചാര്യ പറഞ്ഞു.

2006ൽ ഇടതുസർക്കാരാണ് ടാറ്റാ മോട്ടോഴ്‌സുമായി കരാർ ഉണ്ടാക്കിയത്. ഇതിനായി ഹൂഗ്ലി ജില്ലയിലെ സിംഗൂരിൽ 997 ഏക്കർ സർക്കാർ ഏറ്റെടുത്ത് കൈമാറി. അന്ന് പ്രതിപക്ഷത്തായിരുന്ന മമത ബാനർജിയുടെ തൃണമൂൽ പദ്ധതിയെ എതിർത്തു. എതിർപ്പ് ശക്തമായതിനെത്തുടർന്ന് 2008ൽ പദ്ധതി ഉപേക്ഷിക്കുന്നതായി ടാറ്റാ പ്രഖ്യാപിച്ചു. 1000 കോടിയിലധികം രൂപ ടാറ്റ സ്ഥലത്ത്‌ നിക്ഷേപിച്ചിരുന്നു. 2011ൽ മമത അധികാരത്തിൽ വന്നതിനെത്തുടർന്ന് ഭൂമി തിരികെ ഏറ്റെടുത്തു.

Tata wins Singur Nano case, to get Rs 765.78 crore as compensation

More Stories from this section

family-dental
witywide