
ഹൈദരാബാദ്: ശനിയാഴ്ച ഹൈദരാബാദ് പരേഡ് ഗ്രൗണ്ടിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കവെ പ്രധാനമന്ത്രിയെ കാണാനായി ടവറിന് മുകളിൽ വലിഞ്ഞു കയറി യുവതി. തന്റെ ശ്രദ്ധ ആകർഷിക്കുന്നതിനു വേണ്ടി ഇവർ ടവറിന് മുകളിലേക്ക് വലിഞ്ഞു കയറുന്നത് കണ്ട മോദി തിരഞ്ഞെടുപ്പ് പ്രസംഗം പാതിവഴിയിൽ നിർത്തി. തുടർന്ന് ഉടൻ തന്നെ ടവറിൽ നിന്ന് ഇറങ്ങാൻ പ്രധാനമന്ത്രി യുവതിയോട് അഭ്യർത്ഥിച്ചു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
“മോളെ താഴേയ്ക്ക് ഇറങ്ങൂ. ഞാൻ നിങ്ങൾക്കൊപ്പമുണ്ട്. അവിടെ നില്‍ക്കുന്നത് നല്ലതല്ല. ഷോർട്ട് സർക്യൂട്ട് സംഭവിച്ചേക്കാം. ഞാൻ നിങ്ങൾക്കായി വന്നതാണ്. ഞാൻ നിങ്ങളെ കേൾക്കും.”
പ്രശ്നങ്ങൾ പരിഹരിക്കുമെന്ന പ്രധാനമന്ത്രിയുടെ ഉറപ്പിനെ തുടർന്ന് യുവതി ലൈറ്റ് ടവറിൽ നിന്ന് ഇറങ്ങി.