‘രാം ഗോപാല്‍ വര്‍മ്മയുടെ തല വെട്ടുന്നവര്‍ക്ക് ഒരു കോടി തരാം’ തെലുങ്ക് ദേശം പാര്‍ട്ടി നേതാവിന്റെ കൊലവിളി !

ന്യൂഡല്‍ഹി : സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മയ്‌ക്കെതിരെ കൊലവിളിയുമായി തെലുങ്ക് ദേശം പാര്‍ട്ടി നേതാവ് കോളിക്കപ്പുടി ശ്രീനിവാസ റാവു. രാം ഗോപാല്‍ വര്‍മ്മയുടെ തല വെട്ടുന്നവര്‍ക്ക് ഒരു കോടി രൂപ വാഗ്ദാനം ചെയ്തത് ഒരു തത്സമയ ടെലിവിഷന്‍ ചര്‍ച്ചയ്ക്കിടെ.

ശ്രീനിവാസ റാവുവിന്റെ വിവാദ പ്രസ്താവനയ്‌ക്കെതിരെ നിരവധി പേരാണ് രംഗത്തെത്തുന്നത്. പിന്നാലെ രാം ഗോപാല്‍ വര്‍മ്മ ആന്ധ്രാപ്രദേശ് പോലീസില്‍ പരാതി നല്‍കി.

ഈ വീഡിയോ ക്ലിപ്പുകള്‍ രാം ഗോപാല്‍ വര്‍മ്മ തന്റെ എക്‌സ് അക്കൗണ്ടില്‍ പങ്കുവച്ചിട്ടുമുണ്ട്. ആര്‍ജിവി എന്നറിയപ്പെടുന്ന രാം ഗോപാല്‍ വര്‍മ്മയുടെ ഏറ്റവും പുതിയ ചിത്രം ‘വ്യൂഹ’ത്തെ കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെയായിരുന്നു വിവാദ പ്രസ്താവന. ‘ദയവായി നിങ്ങളുടെ വാക്കുകള്‍ പിന്‍വലിക്കൂ’ എന്ന് അവതാരകന്‍ പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം. ആര്‍ജിവിയെ ചുട്ടുകൊല്ലും എന്നും ശ്രീനിവാസ റാവു പറയുന്നുണ്ട്. ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി വൈഎസ് ജഗന്‍മോഹന്‍ റെഡ്ഡിയുടെ ജീവിതകഥ പറയുന്ന ചിത്രമാണ് വ്യൂഹം.

More Stories from this section

family-dental
witywide