
മലപ്പുറം: ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സ്– ബെംഗളൂരു മത്സരം ആഘോഷമാക്കാൻ മഞ്ഞപ്പട മലപ്പുറത്തു നിന്നു യാത്ര തുടങ്ങി. ഐഎസ്എൽ പത്താം വാർഷികം പ്രമാണിച്ച് 10 ബസ് നിറയെ ആരാധകരുമായാണ് മഞ്ഞപ്പട മലപ്പുറം വിങ് കൊച്ചിയിലേക്കു വരുന്നത്.
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി, തിരൂർ, മലപ്പുറം, നിലമ്പൂർ എന്നിങ്ങനെ വിവിധ പ്രദേശങ്ങളിൽ നിന്നാണ് ബസുകൾ പുറപ്പെടുന്നത്. ചില സ്ഥലങ്ങളിൽ നിന്ന് രണ്ടു ബസുകളുണ്ട്. ഈ 10 ബസുകൾക്ക് പുറമേ സ്വന്തം വാഹനങ്ങളിലും മലപ്പറത്തു നിന്ന് മഞ്ഞപ്പട അംഗങ്ങൾ കലൂരിലേക്കു യാത്ര തിരിച്ചിട്ടുണ്ട്.














