ടെക്‌സസിലെ മദ്യശാലകൾ പുതുവത്സര അവധിയിൽ പ്രവർത്തിക്കില്ല; 61 മണിക്കൂർ അടച്ചിടും

ഓസ്റ്റിൻ: ടെക്സസിലെ നിലവിലുള്ള നിയമനുസരിച്ചു ശനിയാഴ്ച രാത്രി മുതൽ ചൊവ്വാഴ്ച രാവിലെ വരെ മദ്യവിൽപ്പനശാലകൾ അടച്ചിടും. ഞായറാഴ്ചകളിലും ക്രിസ്മസ്, പുതുവത്സര ദിനങ്ങൾ പോലുള്ള പ്രധാന അവധി ദിവസങ്ങളിലോ മദ്യശാലകൾ തുറക്കരുതെന്ന് ടെക്സസ് മദ്യ നിയന്ത്രണ നിയമം അനുശാസിക്കുന്നതിനാലാണ് മദ്യശാലകൾ അടക്കുന്നത്.

ജനുവരി ഒന്നാം തിയതി തിങ്കളാഴ്ചയായതിനാൽ, 9 മണിക്ക് കടകൾ അടച്ചാൽ 61 മണിക്കൂറിന് ശേഷമേ തുറക്കൂ. അതായത് ശനിയാഴ്ച രാത്രി മുതൽ ചൊവ്വാഴ്ച രാവിലെ 10 മണിവരെ ടെക്സസിൽ മദ്യശാലകൾ പ്രവർത്തിക്കില്ലെന്ന് അർഥം.

1935-ൽ, ലോൺ സ്റ്റാർ മദ്യവിൽപ്പനശാലകൾ ഞായറാഴ്ചകളിൽ തുറക്കാൻ പാടില്ലെന്ന ടെക്സസ് മദ്യ നിയന്ത്രണ നിയമം പാസാക്കിയതിന് ശേഷമാണ് നിയമം കർശനമായത്.

നിരോധനം അസാധുവാക്കിയതിനുള്ള പ്രതികരണമായിരുന്നു ഈ നിയമം. എന്നാൽ നിയമം പരിഷ്കരിക്കാനുള്ള വിവിധ നിയമനിർമ്മാണ ശ്രമങ്ങൾ തുടരുന്നുണ്ടെങ്കിലും ഒന്നും വിജയം കണ്ടിട്ടില്ല.

നിയമത്തിന്റെ പരിഷ്ക്കരണത്തിനുള്ള ആഹ്വാനത്തിന് മുമ്പ്, താങ്ക്സ്ഗിവിംഗ്, ക്രിസ്മസ്, പുതുവത്സര ദിനം തുടങ്ങിയ അവധി ദിവസങ്ങളിൽ മദ്യശാലകൾ അടച്ചിടുമെന്ന് ഉറപ്പാക്കാൻ 1960 കളിലും 70 കളിലും ടെക്സസ് മദ്യ നിയന്ത്രണ നിയമം കൂടുതൽ ശക്തിപ്പെടുത്തി.

More Stories from this section

family-dental
witywide