അബോർഷൻ വേണമെന്ന് ഡോക്ടർ നിർദേശിച്ച രോഗിക്ക് അത് നിഷേധിച്ച് ടെക്സസ് കോടതി വിധി

ഭ്രൂണഹത്യ അമേരിക്കൻ രാഷ്ട്രീയത്തിലെ തൊട്ടാൽപൊള്ളുന്ന വിഷയമാണ്. ഇപ്പോഴിതാ ടെക്സസ് സുപ്രീംകോടതിയിലെ ഒരു വിധിയാണ് വിവാദമായിരിക്കുന്നത്. അബോർഷൻ വേണമെന്ന് ഡോക്ടർമാർ ആവശ്യപ്പെട്ട ഒരു കേസ് അത് പാടില്ല എന്ന് ജഡ്ജി മാറ്റിയെഴുതിയിരിക്കുകയാണ്.

കേറ്റ് കോക്സ് എന്ന 31 വയസ്സുള്ള യുവതിയാണ് ഡോക്ടറുടെ റിപ്പോർട്ടുമായി കോടതിയിൽ എത്തിയത്. ഇവർക്ക് മൂത്ത രണ്ടു കുട്ടികളുണ്ട്. 20 ആഴ്ച പ്രായമായ ഭ്രൂണത്തിന് ഗുരുതര തകരാറുണ്ട് എന്ന് ഡോക്ടർമാർ സാക്ഷ്യപ്പെടുത്തി. അതായത് ഈ കുട്ടി ജനിക്കുന്നതു തന്നെ ചാപിള്ളയായിരിക്കുമെന്ന് എന്ന് ഡോക്ടർ പറയുന്നു. എന്നു മാത്രമല്ല ഇത് അമ്മയുടെ ആരോഗ്യത്തിനും ഭീഷണിയാണ്.

ജില്ലാ ജഡ്ജിയായ മായ ഗുവേര അബോർഷന് അനുമതി നൽകി. എന്നാൽ കെൻ പാക്സ്ടൺ എന്ന വക്കീൽ അപ്പീലുമായി സുപ്രീം കോടതിയെ സമീപിച്ചു. ജില്ലാ കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. കെൻ പാക്സ്ടൺ എന്ന അറ്റോർണി റിപ്പബ്ളിക്കൻ നേതാവാണ്. അബോർഷൻ വിഷയത്തിൽ വളരെ കടുത്ത നിലപാടാണ് റിപ്പബ്ളിക്കൻ പാർട്ടിക്കുള്ളത്. ടെക്സ്സ് സംസ്ഥാനത്തും അതിശക്തമായ ഭ്രൂണഹത്യ വിരുദ്ധ നിയമം നിലനിൽക്കുന്നു.

Texas supreme court blocks woman from having emergency abortion

More Stories from this section

family-dental
witywide