ഇന്ന് താങ്ക്സ് ഗിവിങ് ഡേ: ആഘോഷത്തിമിർപ്പിൽ അമേരിക്ക

അമേരിക്കയിലെ ഏറ്റവും ആഘോഷഭരിതമായ ദിനങ്ങളിലൊന്നാണ് നവംബറിലെ നാലാമത്തെ വ്യാഴാഴ്ച. ആഘോഷാരവങ്ങൾ തിമിർത്ത് പെയ്യുന്ന താങ്ക്സ് ഗിവിങ് ഡേ.

കുടുംബാംഗങ്ങളും കൂട്ടുകാരും ഒന്നിച്ചു ചേരുന്ന ദിനം. ടർക്കിക്കോഴിയുടെ അതിവിശിഷ്ട വിഭവങ്ങൾ തീൻ മേശകളെ സമ്പന്നമാക്കുന്ന ദിനം. വരാൻ പോകുന്ന മഞ്ഞുകാലത്തിനും ക്രിസ്മസിനും വരവേൽപ്പ് ഒരുക്കുന്ന ദിനം.

സമൃദ്ധിയുടേയും സന്തോഷത്തിൻ്റെയും പ്രതീകമാണ് അമേരിക്കക്കാർക്ക് ഈ ദിവസം. എല്ലാ തെരുവുകളിലും വർണാഭമായ പരേഡുകൾ അരങ്ങേറും പതിനായിരക്കണക്കിന് കൂറ്റൺ ബലൂണുകൾ അമേരിക്കയുടെ ആകാശത്ത് പാറി നടക്കും.

പാട്ടും നൃത്തവും സന്തോഷവും നിറയ്ക്കുന്ന ഈ ദിനത്തിനായി അമേരിക്ക നേരത്തെ തന്നെ തയാറായിരുന്നു. ഏതാണ്ട് 50 ദശലക്ഷം ടർക്കി കോഴികൾ ഇത്തവണ വിപണിയിലെത്തിയാണ് ഫാം ഉടമകളുടെ കണക്ക്.

ഏറ്റവും തിരക്കു പിടിച്ച യാത്രാദിനമായിരുന്നു ഇന്നലെ. ഏതാണ്ട് 50000 വിമാനങ്ങൾ ഇന്നലെ മുതൽ പല സർവീസുകളും നടത്തുന്നുണ്ട്. എന്നാൽ കാലാവസ്ഥയാണ് ആഘോഷത്തിൻ്റെ മാറ്റ് അൽപം കുറയ്ക്കുന്ന ഘടകം. കാറ്റും മഴയും യാത്രക്കാരെ വലയ്ക്കാനാണ് സാധ്യത. മഞ്ഞുവീഴ്ചയും തുടങ്ങിക്കഴിഞ്ഞു.

യാത്രക്കാർ നിർദേശിച്ചതിലും നേരത്തേ വിമാനത്താവളങ്ങളിൽ എത്താൻ വ്യോമഗതാഗത വകുപ്പ് നിർദേശിച്ചിട്ടുണ്ട്. മഴയും കാറ്റും മൂലം ചില ഫ്ലൈറ്റുകൾ റദ്ദാക്കുകയോ വൈകുകയോ ചെയ്യാൻ സാധ്യതയുണ്ടെന്ന് അവർ അറിയിക്കുന്നുണ്ട്.

കിഴക്കൻ സംസ്ഥാനങ്ങളിൽ മഴവെള്ളം റോഡിലൂടെയുള്ള ഗതാഗതം ദുഷ്കരമാക്കുന്നുണ്ട്. ന്യൂയോർക്, ബോസ്റ്റൺ, ഫിലാഡൽഫിയ , വാഷിങ്ടൺ എന്നിവിടങ്ങളിൽകനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇന്നലെ മുതൽ കടുത്ത ഗതാഗതക്കുരുക്കിലാണ് പല നഗരങ്ങളും. പ്രതീക്ഷിച്ചതിനേക്കാൾ ഏറെ അധികം സമയം എടുത്തുമാത്രമേ ഗതാഗതം പൂർത്തിയാവൂ എന്ന് യാത്രക്കാർ പരാതിപ്പെടുന്നുണ്ട്.

എന്തു തന്നെയായിരുന്നാലും ലോകത്തിലെ തന്നെ ഏറ്റവും വർണശബളമായ ഘോഷയാത്രകൾക്ക് ഇന്ന് അമേരിക്കയിലെ ഒട്ടേറെ തെരുവുകൾ സാക്ഷിയാകുമെന്ന് ഉറപ്പ്.

Thanksgiving day celebrations today at US

More Stories from this section

family-dental
witywide