സിംഗപ്പൂര്‍: ഇന്ത്യന്‍ വംശജനും സാമ്പത്തിക വിദഗ്ധനുമായ തര്‍മന്‍ ഷണ്‍മുഖ രത്നം സിംഗപ്പൂര്‍ പ്രസിഡന്റായി . നിലവിലെ പ്രസിഡന്റ് ഹാലിമ യാക്കൂബിന്റെ 6 വര്‍ഷ കാലാവധി ഈ മാസം അവസാനിക്കാനിരിക്കെ സിംഗപ്പൂരിന്റെ ഒന്‍പതാമത്തെ പ്രസിഡന്റായി ഷണ്‍മുഖരത്നം ചുമതലയേല്‍ക്കും.
തിരഞ്ഞെടുപ്പില്‍ 70.4 ശതമാനം വോട്ട് നേടിയ ഷണ്മുഖരത്നം എതിരാളികളായ ചൈനീസ് വംശജര്‍ നിക് കോക് സോങ്, ടാന്‍ കിന്‍ ലിയാന്‍ എന്നിവരെ ഏറെ പിന്നിലാക്കി.
ഭരണകക്ഷിയായ പീപ്പിള്‍സ് ആക്ഷന്‍ പാര്‍ട്ടി അംഗമാണ് ഈ അറുപത്തിയാറുകാരന്‍ . 2001ലാണ് രാഷ്ട്രീയത്തില്‍ ഇറങ്ങിയത്. സാമ്പത്തിക വിദഗ്ധനായ ഇദ്ദേഹം 2011 മുതല്‍ 2019 വരെ ഉപപ്രധാനമന്ത്രിയായിരുന്നു. വിദ്യാഭ്യാസ , ധനകാര്യ മന്ത്രിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.