പാര്‍ലമെന്റ് ഉദ്ഘാടനത്തിന് രാഷ്ട്രപതി ദ്രൗപതി മുര്‍വിനെ വിളിക്കാതിരുന്നത് സനാതന ജാതി വിവേചനത്തിന് ഉദാഹരണം: ഉദയനിധി

ചെന്നൈ : സനാതന ധർമം ഉന്മൂലനം ചെയ്യപ്പെടണമെന്ന പരാമർശത്തെ ചൊല്ലി വിവാദം കാട്ടുതീ പോലെ പടര്‍ന്നതോടെ, നിലപാടില്‍ ഉറച്ച് ഡിഎംകെ മന്ത്രി ഉദയനിധി സ്റ്റാലിൻ. പാര്‍ലമെന്റ് ഉദ്ഘാടനത്തിന് രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ കേന്ദ്ര സര്‍ക്കാര്‍ ക്ഷണിക്കാതിരുന്നത് സനാതന ജാതി വിവേചനത്തിന്റെ ഉദാഹരണങ്ങളിലൊന്നാണെന്ന് ഉദയനിധി.സനാതന ധർമവുമായി ബന്ധപ്പെട്ട സാമൂഹിക വിവേചനത്തിന് നിലവിലെ ഉദാഹരണം നല്‍കാമോ എന്ന ചോദ്യത്തിനായിരുന്നു ഉദയനിധി സ്റ്റാലിന്റെ മറുപടി.

സനാതന ധർമം സംബന്ധിച്ച പരാമർശത്തിന്റെ പേരിൽ എന്ത് നിയമനടപടി നേരിടാനും തയാറാണെന്നും അദ്ദേഹം പറഞ്ഞു. ഉദയനിധിയുടെ വിശദീകരണ മറുപടിക്കെതിരെ രൂക്ഷവിമർശനവുമായി ബിജെപി രംഗത്തെത്തി. ഉദയനിധിക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് ഗവര്‍ണര്‍ക്ക് കത്തയച്ചിട്ടുണ്ടെന്ന് ബിജെപി നേതാവ് സുബ്രമഹ്ണ്യന്‍ സ്വാമി എക്‌സിലൂടെ അറിയിച്ചു.

അതിനിടെ അധ്യാപകദിനത്തിലെ ആശംസ അറിയിച്ചുകൊണ്ടുള്ള ഉദയനിധിയുടെ എക്സിലെ കുറിപ്പും വിവാദമായി.

‘ഭാവി തലമുറയെക്കുറിച്ച് എപ്പോഴും ചിന്തിക്കുന്നവരാണ് നമ്മുടെ അധ്യാപകര്‍. ദ്രാവിഡ പ്രസ്ഥാനവും തള്ളവിരലുകള്‍ ചോദിക്കാത്ത അധ്യാപകരും തമ്മിലുള്ള ബന്ധവും എക്കാലത്തും തുടരും. അധ്യാപദിനാശംസകള്‍” – ഉദയനിധി കുറിച്ചു.

പാണ്ഡവരുടെയും കൗരവരുടെയും ആചാര്യനായ ദ്രോണാചാര്യന്‍, അര്‍ജ്ജുനനേക്കാള്‍ മികച്ച വില്ലാളി ആദിവാസിയായ ഏകലവ്യനാണെന്ന് ബോധ്യപ്പെട്ടപ്പോഴാണ് വലത്തെ കയ്യിലെ പെരുവിരല്‍ ഗുരുദക്ഷിണയായി ആവശ്യപ്പെട്ടത്. മഹാഭാരത്തിലെ ഈ സന്ദർഭമാണ് ഉദയനിധി സ്റ്റാലിന്‍ പങ്കുവച്ചത്.

The central govt not inviting president Droupadi Murmu for the inauguration of the new parliament is an example of Sanatan caste discrimination : Udhayanidhi

More Stories from this section

dental-431-x-127
witywide