ഗാസയിലേക്ക് സഹായവുമായി കുവൈത്തിൻ്റെ ആദ്യവിമാനം പറന്നു, എല്ലാ ദിവസവും സഹായമെത്തിക്കാൻ ശ്രമം

കുവൈത്ത് സിറ്റി: യുദ്ധത്തെ തുടർന്ന് ദുരിതമനുഭവിക്കുന്ന ഗാസയിലെ മനുഷ്യർക്ക് സഹായവുമായി കുവൈറ്റിലെ അബ്ദുല്ല അൽ മുബാറക് എയർബേസിൽ നിന്ന് ആദ്യ ദുരിതാശ്വാസ വിമാനംപുറപ്പെട്ടു.  

പലസ്തീനികൾക്കുള്ള അടിയന്തര സാമഗ്രികളും മെഡിക്കൽ അവശ്യസാധനങ്ങളും  വിതരണം ചെയ്യുന്നത് തുടരുമെന്നും സാമൂഹികകാര്യ മന്ത്രാലയ വക്താവ് അഹമ്മദ് അൽ- എനിസി പറഞ്ഞു. വിവിധ സ്ഥാപനങ്ങളുമായും ചാരിറ്റബിൾ ഓർഗനൈസേഷനുകളുമായും സഹകരിച്ചാണ് ഈ ശ്രമങ്ങളെന്ന് അദ്ദേഹം  അറിയിച്ചു.

പലസ്തീനെ പിന്തുണക്കുന്ന കുവൈത്തിന്റെ അചഞ്ചലമായ നിലപാടിന്റെ തുടർച്ചയും ഇസ്രായേൽ അധിനിവേശം വരുത്തിയ ദുരിതങ്ങൾ ലഘൂകരിക്കാനുള്ള ശ്രമവുമാണിത്. റിലീഫ് വിമാനങ്ങൾ വഴിയുള്ള സഹായം എത്തിക്കൽ ഇന്നുമുതൽ ആരംഭിക്കും. ആദ്യ ആഴ്ചയിൽ ദിവസവും സാധനങ്ങൾ എത്തിക്കും. പലസ്തീൻ ഈജിപ്ത് അതിർത്തിയായ റഫ കഴിഞ്ഞ ദിവസം തുറന്നതോടെ ഗസ്സയിലേക്ക് കൂടുതൽ സഹായം എത്തിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് കുവൈത്ത്.

The first relief plane took off from Kuwait carrying humanitarian aid for Palestinians

Also Read

More Stories from this section

family-dental
witywide