വയനാട് നീര്‍വാരത്ത് പുലിയിറങ്ങി; തോട്ടില്‍ നിന്ന് കയറാന്‍ കഴിയാതെ അവശനിലയില്‍ പുലി

വയനാട്: നീര്‍വാരത്ത് ഇറങ്ങിയ പുലിയെ അവശനിലയില്‍ വനംവകുപ്പ് കണ്ടെത്തി. നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ച് നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് അവശനിലയിലായ പുലിയെ കണ്ടെത്തിയത്. നീര്‍വാരം അമ്മാനിയില്‍ ഇന്ന് രാവിലെയാണ് പുലി ഇറങ്ങിയതായി നാട്ടുകാര്‍ വനംവകുപ്പിനെ അറിയിച്ചത്. വനം വകുപ്പ് എത്തി തിരച്ചില്‍ തുടരുന്നതിനിടെയാണ് പുലിയെ തോട്ടില്‍ കണ്ടെത്തിയത്.

തോട്ടില്‍ വെള്ളംകുടിക്കുന്നതാണ് കണ്ടത്. ഇവിടെ നിന്ന് കയറാന്‍ കഴിയാത്ത അവസ്ഥയിലാണ് പുലി. പുലിയെ മാറ്റാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. വെറ്റിനററി ഡോക്ടറും സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്.