
ദുബായ്: പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പമുള്ള സെല്‍ഫി പങ്കുവച്ച് ഇറ്റാലിയൻ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി. ദുബായില്‍ നടക്കുന്ന ലോക കാലാവസ്ഥാ ഉച്ചകോടിക്കിടെ (COP28) ആണ് മെലോണി മോദിയ്‌ക്കൊപ്പം സെല്‍ഫിയെടുത്തത്. മെലോണി സമൂഹമാധ്യമ അക്കൗണ്ടുകളില്‍ പങ്കുവച്ച ചിത്രം അതിവേഗം വൈറലായി.
‘നല്ല സുഹൃത്തുക്കള്‍ കോപ് 28-ല്‍’ എന്ന അടിക്കുറിപ്പോടെയാണ് മെലോണി ചിത്രം പങ്കുവച്ചത്. ‘മെലഡി’ (#Melodi) എന്ന ഹാഷ് ടാഗും ഒപ്പമുണ്ടായിരുന്നു. നേരത്തേ ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാനായി മെലോണി ഇന്ത്യയില്‍ വന്നിരുന്നു.
ഇറ്റലിയുടെ ആദ്യ വനിത പ്രധാനമന്ത്രിയായ ജോർജിയ മെലോണി, ബ്രദേഴ്സ് ഓഫ് ഇറ്റലി എന്ന അതിതീവ്ര വലതുപക്ഷ പാർട്ടിയുടെ നേതാവാണ്. ഇറ്റാലിയൻ ഏകാധിപതിയും ഫാഷിസത്തിന്‍റെ സ്ഥാപകനുമായ ബെന്നിറ്റോ മുസോളിനിയാണ് മെലോണിയുടെ ആരാധ്യപുരുഷൻ.