പന്തളത്തു നിന്നും കാണാതായ പെണ്‍കുട്ടികളെ തിരുവനന്തപുരത്ത് നിന്നും കണ്ടെത്തി

തിരുവനന്തപുരം: പന്തളത്തു നിന്നും കാണാതായ മൂന്നു വിദ്യാര്‍ത്ഥിനികളെ കണ്ടെത്തി. പന്തളം ബാലാശ്രമത്തിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനികളെയാണ് ഇന്നലെ രാവിലെ മുതല്‍ കാണാതായത്. അന്വേഷണം നടക്കുന്നതിനിടെ തിരുവനന്തപുരത്തു നിന്നാണ് ഫോര്‍ട്ട് പൊലീസ് പെണ്‍കുട്ടികളെ കണ്ടെത്തിയത്. മൂന്നുപേരെയും പന്തളം പൊലീസ് ഏറ്റുവാങ്ങി.

പന്തളം പൂഴിക്കാട്ട് പ്രവര്‍ത്തിക്കുന്ന സ്‌നേഹിത എന്ന സ്ഥാപനത്തിലെത്തിച്ച പെണ്‍കുട്ടികളെ പിന്നീട് വിശദമായി ചോദ്യം ചെയ്യും. പന്തളത്ത് നിന്ന് കെഎസ്ആര്‍ടിസി ബസിലാണ് ഇവര്‍ തിരുവനന്തപുരത്ത് എത്തിയത്. തിങ്കളാഴ്ച രാവിലെ സ്‌കൂളില്‍ പോകുന്നു എന്ന് പറഞ്ഞാണ് മൂന്നു പേരും ഇറങ്ങിയത്. പിന്നീട് കാണാതായതിനെത്തുടര്‍ന്ന് ബന്ധപ്പെട്ടവര്‍ പരാതി നല്‍കുകയായിരുന്നു.

More Stories from this section

family-dental
witywide