
കണ്ണൂര്‍: ചൊക്ലിയില്‍ യുവതി മരിച്ച സംഭവം കൊലപാതകമെന്ന ആരോപണവുമായി ബന്ധുക്കള്‍. ഭര്‍തൃവീട്ടുകാര്‍ ഷഫ്നയെ നിരന്തരമായി പീഡിപ്പിച്ചിരുന്നെന്നും കുടുംബം ആരോപിച്ചു.
സ്ത്രീധനത്തുക കുറഞ്ഞുപോയെന്ന് ആരോപിച്ച് ഷഫ്നയ ഭര്‍തൃവീട്ടുകാര്‍ ശാരികമായി ഉപദ്രവിക്കാറുണ്ടായിരുന്നെന്നും ഭര്‍തൃപിതാവ് കഴുത്ത് പിടിച്ച് ഞെരിച്ചതായി ഒരിയ്ക്കല്‍ പരാതി പറഞ്ഞിട്ടുണ്ടെന്നും ബന്ധുക്കള്‍ ആരോപിച്ചു.
കഴിഞ്ഞ തിങ്കളാഴ്ചയാണ് തൊട്ടിപ്പാലം സ്വദേശിയായ ഷഫ്നയെ ഭര്‍തൃവീട്ടിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശരീരത്തില്‍ മുറിവുകള്‍ ഉള്ളതായി കണ്ടെത്തിയിരുന്നു. സംഭവത്തില്‍ ചൊ











