
പാലക്കാട്: സ്‌കൂളില്‍ നിന്ന് വിനോദയാത്ര പോയ പത്താം ക്ലാസ് വിദ്യാര്‍ഥിനി ഹൃദയാഘാതം മൂലം മരിച്ചു. പുലാപ്പറ്റ എംഎന്‍കെഎം ഹൈസ്‌കൂളിലെ വിദ്യാര്‍ഥിനി ശ്രീസയനയാണ് മരിച്ചത്. മൈസൂരിലേക്കാണ് വിനോദയാത്ര പോയത്. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. മൈസൂരില്‍ വൃന്ദാവന്‍ ഗാര്‍ഡന്‍ കണ്ടുമടങ്ങുന്നതിനിടെ കുട്ടി കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചിരുന്നു. പിന്നീട് നടത്തിയ വിശദ പരിശോധനയിലാണ് പെട്ടന്നുണ്ടായ ഹൃദയാഘാതമാണ് ശ്രീസയനയുടെ മരണകാരണമെന്ന് വ്യക്തമായത്.