ഹിന്‍ഡന്‍ബര്‍ഗ് ആരോപണങ്ങള്‍ പരിശോധിച്ച ശേഷമാണ് അദാനിക്ക് വായ്പ നല്‍കിയതെന്ന് യു.എസ്

വാഷിംഗ്ടണ്‍: ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ ആരോപണങ്ങള്‍ക്ക് പ്രസക്തിയില്ലെന്ന നിഗമനത്തില്‍ ശ്രീലങ്കയിലെ കോംപ്ലോമറേറ്റിന്റെ പോര്‍ട്ട് ടെര്‍മിനലിന് യുഎസ് ധനസഹായം നല്‍കിയത് അദാനി ഗ്രൂപ്പിന് നേട്ടമുണ്ടാക്കുന്നു.

ശ്രീലങ്കയിലെ കണ്ടെയ്നര്‍ ടെര്‍മിനലിനായി 553 മില്യണ്‍ ഡോളര്‍ വരെ നീട്ടിനല്‍കുന്നതിന് മുമ്പ് ഇന്ത്യന്‍ ശതകോടീശ്വരന്‍ ഗൗതം അദാനിക്കെതിരായ കോര്‍പ്പറേറ്റ് വഞ്ചനയെക്കുറിച്ചുള്ള ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ ആരോപണങ്ങള്‍ പരിശോധിക്കുകയും അത് പ്രസക്തമല്ലെന്ന നിഗമനത്തിലേക്ക് യുഎസ് സര്‍ക്കാര്‍ എത്തുകയും ചെയ്‌തെന്ന് ഒരു മുതിര്‍ന്ന യുഎസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

യുഎസ് ആസ്ഥാനമായുള്ള ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ രൂക്ഷമായ റിപ്പോര്‍ട്ടിലെ ആരോപണങ്ങള്‍, ഈ വര്‍ഷമാദ്യം അദാനി ഗ്രൂപ്പിന്റെ വിപണി മൂല്യത്തില്‍ ഏകദേശം 100 ബില്യണ്‍ ഡോളറിന്റെ നഷ്ടം വരുത്തിയിരുന്നു.

റിപ്പോര്‍ട്ടിലെ ആരോപണങ്ങള്‍ ശ്രീലങ്കന്‍ പദ്ധതിക്ക് നേതൃത്വം നല്‍കുന്ന അനുബന്ധ സ്ഥാപനമായ അദാനി പോര്‍ട്ട്‌സ് & സ്‌പെഷ്യല്‍ ഇക്കണോമിക് സോണ്‍ ലിമിറ്റഡിന് ബാധകമല്ലെന്ന് ഡിഎഫ്‌സി ഉദ്യോഗസ്ഥന്‍ പറഞ്ഞു. എന്നാല്‍ ആരോപണ വിധേയമായ അദാനി ഗ്രൂപ്പിനെ നിരീക്ഷിക്കുന്നത് യു.എസ് ഏജന്‍സി തുടരുമെന്നും അധികൃതര്‍ വ്യക്തമാക്കി.

വാര്‍ത്തകള്‍ അനുകൂലമായതോടെ അദാനി ഗ്രൂപ്പിന്റെ വിപണി മൂല്യം ഇന്ന് രാവിലെ 11:33ന് 1.39 ലക്ഷം കോടിയില്‍ നിന്നും 13.33 ലക്ഷം കോടിയായി ഉയര്‍ന്നു. അദാനി ഗ്രൂപ്പിന്റെ എല്ലാ ഓഹരികളും ഇന്ന് നേട്ടമുണ്ടാക്കി.

More Stories from this section

family-dental
witywide