
മലപ്പുറം: മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന നവകേരള ബസിന് വേദിക്കരികിലെത്താന്‍ നവകേരള സദസ്സ് നടക്കുന്ന സ്‌കൂളിന്റെ മതില്‍ പൊളിച്ചത് വിവാദമാകുന്നു. മലപ്പുറത്ത് തിരൂര്‍ ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് നവകേരള സദസ്സിന്റെ വേദിയൊരുക്കിയിരുന്നത്. സ്‌കൂളിന്റെ പ്രധാന കവാടം വഴി ബസിന് അകത്തേക്ക് പ്രവേശിക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് ബസിന് കടക്കാനായി സ്‌കൂളിന്റെ മതില്‍ പൊളിക്കാന്‍ തീരുമാനിച്ചത്. ഇതേത്തുടര്‍ന്ന് മതില്‍ പൊളിക്കുകയായിരുന്നു.
അതേസമയം സംഭവം വിവാദമായതോടെ നവകേരള സദസ്സ് കഴിഞ്ഞാലുടന്‍ മതില്‍ തിരികെ കെട്ടിക്കൊടുക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചിട്ടുണ്ട്. സ്‌കൂളിന്റെ പ്രധാന കവാടം വഴി ബസിന് അകത്ത് കടത്താനാവാത്തത് കൊണ്ടാണ് മതില്‍ പൊളിച്ചതെന്ന് സംഘാടക സമിതിയും വിശദീകരിച്ചു,