കണ്ണൂരില്‍ യുവതിയെ ഭര്‍തൃ വീട്ടിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കണ്ണൂര്‍: ചൊക്ലിയില്‍ യുവതിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പെട്ടിപ്പാലം സ്വദേശി ഷഫ്‌ന (26) ആണ് മരിച്ചത്. കാരപ്പൊയില്‍ റിയാസിന്റെ ഭാര്യയാണ് 26കാരിയായ ഷഫ്‌ന. പുല്ലാക്കരയിലെ ഭര്‍തൃ വീട്ടിലെ കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. ഇവര്‍ക്ക് നാല് വയസുള്ള മകളുണ്ട്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി തലശ്ശേരി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. മരണവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. ചൊക്ലി പൊലീസ് അസ്വഭാവിക മരണത്തിനു കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

More Stories from this section

family-dental
witywide