തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ പിജി വിദ്യാര്‍ത്ഥിനി ഡോ. ഷഹാന മരിച്ച നിലയില്‍

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ യുവ ഡോക്ടറിനെ തിരുവനന്തപുരത്ത് ഫ്ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മെഡിക്കല്‍ കോളജിലെ പിജി വിദ്യാര്‍ത്ഥിനിയായ ഡോ. ഷഹാനയാണ് മരിച്ചത്. അബോധാവസ്ഥയില്‍ കണ്ടെത്തിയ ഡോ. ഷഹാനയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് അറിയിച്ചു. മെഡിക്കല്‍ കോളജ് പൊലീസാണ് കേസ് അന്വേഷിക്കുന്നത്. മരണകാരണം വ്യക്തമല്ല. ആത്മഹത്യാക്കുറിപ്പ് മുറിയില്‍ നിന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.