ഹിന്ദുത്വത്തിൽ പറയുന്ന ഒന്നുമല്ല ബിജെപി ചെയ്യുന്നത്, അവർക്ക് ഹിന്ദുമതവുമായി യാതൊരു ബന്ധവുമില്ല: രാഹുൽ ഗാന്ധി

ന്യൂഡൽഹി: ഭാരതീയ ജനതാ പാർട്ടിയ്‌ക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് എം പി രാഹുൽ ഗാന്ധി. താൻ ഗീത, ഉപനിഷത്തുകൾ നിരവധി ഹിന്ദു പുസ്തകങ്ങൾ എന്നിവ വായിച്ചിട്ടുണ്ടെന്നും അതിലെന്നും പറയുന്നതല്ല ബിജെപി ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുത്വവുമായി ഒരു ബന്ധവുമില്ലാത്ത കാര്യങ്ങളാണ് ബിജെപി ചെയ്യുന്നതെന്നും രാഹുൽ കൂട്ടിച്ചേർത്തു.

പാരീസിലെ സയൻസസ് പി ഒ സർവകലാശാലയിലെ വിദ്യാർത്ഥികളുമായി സംവദിക്കെയാണ് ഇക്കാര്യം പറഞ്ഞത്. ഇതിന്റെ വീഡിയോ കോൺഗ്രസ് അവരുടെ ഔദ്യോഗിക എക്സ് പേജിൽ പങ്കുവച്ചിട്ടുണ്ട്.

“ഞാൻ ഗീതയും ഉപനിഷത്തുകളും നിരവധി ഹിന്ദു പുസ്തകങ്ങളും വായിച്ചിട്ടുണ്ട്. ഹിന്ദുത്വത്തിൽ പറയുന്ന ഒന്നുമല്ല ബി ജെ പി ചെയ്യുന്നത്. ദുർബലരായ ആളുകളെ ഭയപ്പെടുത്തുകയോ ഉപദ്രവിക്കുകയോ ചെയ്യണമെന്ന് ഞാൻ ഒരു ഹിന്ദു പുസ്തകത്തിലും വായിക്കുകയോ പഠിക്കുകയോ ചെയ്തിട്ടില്ല. ഹിന്ദു ദേശീയവാദി എന്നത് തെറ്റായ വാക്കാണ്. അവർ ഹിന്ദു ദേശീയവാദികൾ അല്ല. അവർക്ക് ഹിന്ദുമതവുമായി യാതൊരു ബന്ധവുമില്ല. അധികാരം പിടിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. ഹിന്ദുവുമായി ബന്ധപ്പെട്ട ഒന്നും അവർ ചെയ്യുന്നില്ല,” രാഹുൽ ഗാന്ധി പറഞ്ഞു.

More Stories from this section

dental-431-x-127
witywide