
പാലക്കാട്: കേരളത്തിനു മൂന്നാം വന്ദേ ഭാരത്. കേരളത്തിലേക്കു പുതിയൊരു വന്ദേഭാരത് ട്രെയിന്‍ കൂടി ഓടിത്തുടങ്ങുമെന്ന് റെയില്‍വേ വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. ചെന്നൈ-ബംഗളൂരു-എറണാകുളം റൂട്ടിലാണ് പുതിയ വന്ദേഭാരത് സര്‍വ്വീസ് നടത്തുക. കേരളത്തില്‍ നിലവില്‍ രണ്ടു വന്ദേഭാരത് ട്രെയിനുകളാണ് ഓടുന്നത്. തിരുവനന്തപുരം – കാസര്‍ക്കോട് റൂട്ടില്‍ ഓടുന്ന ഈ ട്രെയിനുകളില്‍ രാജ്യത്തെ തന്നെ മികച്ച സൗകര്യങ്ങളാണുള്ളത്.
പുതിയ വന്ദേഭാരത് ഉടന്‍ തന്നെ സര്‍വീസ് തുടങ്ങുമെന്നാണ് വിവരം. സമയക്രമം പുറത്തുവിട്ടിട്ടില്ല. ദക്ഷിണേന്ത്യയിലെ മൂന്നു സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള വന്ദേഭാരത് എക്സ്പ്രസ് വ്യാഴാഴ്ചകളിലാണ് സര്‍വീസ് നടത്തുക. അതേസമയം വന്ദേഭാരത് ട്രെയിനുകള്‍ ഓടിത്തുടങ്ങിയ ശേഷം മറ്റു ട്രെയിനുകള്‍ പിടിച്ചിടുകയാണെന്നും തിരക്കു വര്‍ധിച്ചെന്നുമുള്ള പരാതികള്‍ വ്യാപകമാവുന്നുണ്ട്. അതിനിടെയാണ് കേരളത്തിന് മൂന്നാം വന്ദേഭാരത് അനുവദിച്ചുവെന്ന റിപ്പോര്‍ട്ട് വരുന്നത്.










