വായ്പാ വാഗ്ദാനം നിരസിച്ചതിനെത്തുടര്‍ന്ന് ഓണ്‍ലൈന്‍ സംഘം ഭീഷണിപ്പെടുത്തിയെന്ന് യുവാവ്

വായ്പവാഗ്ദാനം നിരസിച്ചതിന് ഓണ്‍ലൈന്‍ സംഘം ഭീഷണിപ്പെടുത്തിയതായി യുവാവിന്റെ പരാതി. പത്തനംതിട്ട തിരുവല്ല തുകലശ്ശേരി കുന്നുംപുറത്ത് എസ്. അനില്‍കുമാറിനാണ് ഓണ്‍ലൈന്‍ വായ്പാ സംഘത്തിന്റെ ഭീഷണി നേരിടേണ്ടി വന്നത്. നേരത്തേ രണ്ടു തവണ ഓണ്‍ലൈന്‍ സംഘത്തിന്റെ കയ്യില്‍ നിന്ന് പണം വായ്പ വാങ്ങിയ അനില്‍ അത് അടച്ചു തീര്‍ത്തിരുന്നു. പിന്നീട് ഉയര്‍ന്ന തുക ഓഫര്‍ ചെയ്തുവെന്നും ഇത് നിരാകരിച്ചതോടെ ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നും അനില്‍ പറയുന്നു.

വായ്പ വാഗ്ദാനം നിരസിച്ചതിനെ തുടര്‍ന്ന് ഓണ്‍ലൈന്‍ സംഘം അനിലിന്റെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. തുടക്കത്തില്‍ ലോണെടുക്കാന്‍ നിര്‍ബന്ധിച്ചു കൊണ്ട് വ്യാപകമായി കോളുകള്‍ വരികയായിരുന്നു. ഇതിന് ശേഷമാണ് ഇദ്ദേഹത്തിന്റെ കോണ്‍ടാക്ട് ലിസ്റ്റിലുള്ളവര്‍ക്ക് ഇദ്ദേഹത്തിന്റെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ആപ്പ് അയച്ചത്.

ആദ്യം 20000 രൂപയുടെ വായ്പ അനില്‍കുമാര്‍ എടുത്തിരുന്നു അത് തിരിച്ചടച്ചു. മൂന്ന് തവണയായി ഇങ്ങനെയെടുത്ത വായ്പകള്‍ അനില്‍കുമാര്‍ തിരിച്ചടച്ചിരുന്നു. അതിന് ശേഷമാണ് ഒരു ലക്ഷം രൂപ വായ്പ തരാം എന്നുപറഞ്ഞ് ഓണ്‍ലൈന്‍ സംഘം മെസ്സേജ് വന്നത്. അനില്‍കുമാര്‍ അത് അപ്പോള്‍ തന്നെ നിരസിച്ചിരുന്നു. ഇതോടെയാണ് സംഘം ഭീഷണിയുമായെത്തിയത്.

More Stories from this section

family-dental
witywide