പാലക്കാട് ഒരു കുടുംബത്തിലെ മൂന്ന് പേരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

പാലക്കാട്: പാലക്കാട് കുഴല്‍മന്ദം ആലിങ്കലില്‍ ഒരു കുടുംബത്തിലെ മൂന്നു പേരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ആലിങ്കല്‍ മൂത്താട്ടുപറമ്പ് സുന്ദരന്റെ മകള്‍ സിനില(42), മകന്‍ രാേഹിത്( 19), സിനിലയുടെ ചേച്ചിയുടെ മകന്‍ സുബിന്‍(23) എന്നിവരെയാണ് വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മരണകാരണം വ്യക്തമല്ല. മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രിയിലേക്കു മാറ്റിയിരിക്കുകയാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

More Stories from this section

family-dental
witywide