വയനാട്ടില്‍ നിന്ന് പിടിയിലായ നരഭോജി കടുവയുടെ മുഖത്ത് ആഴത്തിലുള്ള മുറിവ്, ശസ്ത്രക്രിയയ്ക്ക് വിധേയമാക്കും

കല്‍പ്പറ്റ: വയനാട്ടില്‍ നിന്ന് പിടിയിലായ നരഭോജി കടുവയുടെ മുഖത്ത് ആഴമേറിയ മുറിവ് കണ്ടെത്തി. മുറിവിന് എട്ട് സെന്റിമീറ്ററോളം ആഴമുണ്ടെന്നാണ് വിലയിരുത്തല്‍. വനത്തിനുള്ളില്‍ കടുവകള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഉണ്ടായതാവാം മുറിവെന്നുമാണ് നിഗമനം. കടുവയെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കാനാണ് ഇപ്പോഴത്തെ തീരുമാനം.

പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് മാറ്റിയ കടുവയെ ചികിത്സയ്ക്കു വേണ്ടി മയക്കുന്നതിനുള്ള അനുമതി ചീഫ് വൈഡ് ലൈഫ് വാര്‍ഡന്‍ നല്‍കിയിട്ടുണ്ട്.

നാളെ ഉച്ചയ്ക്ക് വെറ്റിനറി സര്‍വകലാശാലയില്‍ നിന്നുള്ള വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സംഘമാണ് ശസ്ത്രക്രിയ നടത്തുക. പരുക്കിനെ തുടര്‍ന്ന് കടുവയ്ക്ക് ശാരീരിക അവശതയും കടുത്ത വേദനയുമുണ്ടെന്നാണ് സുവോളജിക്കല്‍ പാര്‍ക്കില്‍ നിന്നുള്ള വിവരം.

More Stories from this section

family-dental
witywide