
ബത്തേരി: വാകേരി സീസിയിൽ തൊഴുത്തിൽ കയറി പശുക്കിടാവിനെ കൊന്നുതിന്ന കടുവ ഇന്നലെ രാത്രി വീണ്ടും അതേ സ്ഥലത്തെത്തി. വനംവകുപ്പിന്റെ ക്യാമറയിൽ കടുവയെത്തിയതു പതിഞ്ഞു. പാതിഭക്ഷിച്ചുപോയ പശുക്കിടാവിന്റെ അവശിഷ്ടങ്ങൾ കഴിക്കാനാണു കടുവ എത്തിയത്. വാകേരി കൂടല്ലൂരിൽ ഭീതി പരത്തിയ നരഭോജി കടുവയെ പിടികൂടി ഒരാഴ്ച തികയും മുൻപാണു വീണ്ടും സമീപപ്രദേശമായ സീസിയിൽ കടുവയുടെ ആക്രമണം നടക്കുന്നത്.
കഴിഞ്ഞദിവസം നാലാംവാര്‍ഡ് സി.സി.യില്‍ ഞാറക്കാട്ടില്‍ സുരേന്ദ്രന്റെ പശുക്കിടാവിനെയാണ് കടുവ ആക്രമിച്ചുകൊന്നത്. തൊഴുത്തില്‍ പാതിഭക്ഷിച്ചനിലയിലാണ് ഞായറാഴ്ച രാവിലെ പശുക്കിടാവിന്റെ ജഡം കണ്ടെത്തിയത്. തുടര്‍ന്ന് വീട്ടുകാരും വനംവകുപ്പും സ്ഥലത്ത് ക്യാമറ സ്ഥാപിച്ചിരുന്നു.
ദൃശ്യങ്ങളില്‍നിന്ന് കടുവയെ തിരിച്ചറിഞ്ഞതായാണ് വനംവകുപ്പ് പറയുന്നത്. കടുവയെ പിടിക്കാനായി കൂടു സ്ഥാപിച്ചു.