
ലോസ് ഏഞ്ചൽസ്: പോപ്പ് സംഗീത പ്രേമികളുടെ പ്രിയ താരമാണ് ബ്രിട്നി സ്പിയേഴ്‌സ്. 1990-കളില്‍ ദി ഓള്‍-ന്യൂ മിക്കി മൗസ് ക്ലബ്ബില്‍ അഭിനയിച്ചതിന് ശേഷമാണ് ബ്രിട്‌നിയുടെ സംഗീത ജീവിതം ആരംഭിച്ചത്. 1997-ല്‍ താരം ആദ്യ റെക്കോര്‍ഡിനായി കരാര്‍ ഒപ്പിട്ടു. ‘ഐ ഡിഡ് ഇറ്റ് എഗെയ്ന്‍’ താരം പെട്ടെന്ന് പ്രശസ്തിയിലേക്ക് ഉയരുകയും പോപ്പ് രാജകുമാരിയായി അറിയപ്പെടുകയും ചെയ്തു. ‘ദി വുമൺ ഇൻ മി’ എന്ന പേരിൽ ബ്രിട്നി തന്റെ ഓർമക്കുറിപ്പുകൾ പുസ്തകരൂപത്തിൽ പുറത്തിറക്കിയതാണ് ഏറ്റവും പുതിയ വാർത്ത. ഇതോടകം തന്നെ ബെസ്റ്റ് സെല്ലർ ആയി മാറിയ പുസ്തകത്തിൽ ഇത് തന്നെത്തന്നെ കണ്ടെത്താനുള്ള സമയമാണെന്ന് ബ്രിട്നി പറയുന്നു.
കൗമാരപ്രായത്തിൽ അമ്മയോടൊപ്പം മദ്യപാനം ആരംഭിച്ചതും 1993-94 കാലഘട്ടത്തിൽ ദി മിക്കി മൗസ് ക്ലബ്ബിന്റെ ഭാഗമായതും തന്റെ 13 വര്‍ഷത്തെ കണ്‍സര്‍വേറ്റര്‍ഷിപ്പിനെക്കുറിച്ചും പിതാവിന്റെ നിയന്ത്രണത്തിൽ നിന്നും രക്ഷപ്പെടാൻ നടത്തിയ പോരാട്ടത്തെ കുറിച്ചുമെല്ലാം ബ്രിട്നി ഓർമക്കുറിപ്പിൽ പറയുന്നു.
രണ്ട് വർഷം മുമ്പ് വരെ, കൺസർവേറ്റർഷിപ്പ് തന്റെ ജീവിതത്തെ എങ്ങനെയാണ് നിയന്ത്രിച്ചിരുന്നത് എന്ന് ബ്രിട്നി ഓർമക്കുറിപ്പിൽ പറയുന്നു. ഇതിനിടെ ബ്രിട്നി മോഡലും നർത്തകനുമായ സം അസ്ഗാരിയെ വിവാഹം കഴിച്ചിരുന്നു. വിവാഹ മോചനത്തിനൊരുങ്ങുകയാണ് ഇരുവരും. ബ്രിട്നി 2004 -ല്‍ തന്റെ ബാല്യകാല സുഹൃത്തായ ജേസണ്‍ അലക്‌സാണ്ടറെ ലാസ് വെഗാസില്‍ വച്ച് വിവാഹം കഴിച്ചെങ്കിലും ദമ്പതികള്‍ പെട്ടെന്ന് തന്നെ പിരിഞ്ഞു. അതേ വര്‍ഷം തന്നെ, ഡാന്‍സറും രണ്ട് കുട്ടികളുടെ പിതാവുമായി കെവിന്‍ ഫെഡര്‍ലിനെ വിവാഹം കഴിച്ചു. 2007ല്‍ ദമ്പതികള്‍ വിവാഹമോചനം നേടി.
ആമസോൺ ബെസ്റ്റ് സെല്ലർ ലിസ്റ്റിന്റെ മുൻകൂർ ഓർഡറുകളിൽ ഏറ്റവും മുകളിൽ എത്തിയിരിക്കുകയാണ് പുസ്തകം.
27-കാരനായ അസ്ഗാരിയെ 2016-ല്‍ ഒരു മ്യൂസിക് വീഡിയോയുടെ സെറ്റിലായിരുന്നു ബ്രിട്‌നി കണ്ടുമുട്ടിയത്. ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിലാണ് അസ്ഗാരി ജനിച്ചതെങ്കിലും ട്രക്ക് ഡ്രൈവറായിരുന്ന പിതാവിനൊപ്പം താമസിക്കാന്‍ തന്റെ മൂന്ന് സഹോദരിമാരേടൊപ്പം പന്ത്രണ്ടാം വയസ്സില്‍ ലോസ് ആഞ്ചലസിലേക്ക് കുടിയേറിയതാണ് അദ്ദേഹം
നിയമ പോരാട്ടത്തിലൂടെയാണ് ബ്രിട്നി തന്റെ 13 വർഷത്തെ കൺസർവേറ്റർഷിപ്പ് അവസാനിപ്പിച്ചത്. യുഎസ് നിയമമനുസരിച്ച് സ്വന്തം കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ കഴിയാത്ത ഒരു കുട്ടിയെപ്പോലുള്ള മാനസിക വികാസങ്ങള്‍ മാത്രമുള്ള ഒരു മുതിര്‍ന്ന ആളിനെ സംരക്ഷിക്കുന്നതിനായി, കോടതിക്ക് ബോധ്യമായ ഒരാളെ നിയമിക്കാം എന്നതാണ് കണ്‍സര്‍വേറ്റര്‍ഷിപ്പ് എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. ബ്രിട്‌നിയുടെ വ്യക്തിജീവിതവും സാമ്പത്തികവും കണ്‍സര്‍വേറ്റര്‍ഷിപ്പ് പ്രകാരമായിരുന്നു നിയന്ത്രിച്ചിരുന്നത്.
കോടതി ഉത്തരവുള്ള കണ്‍സര്‍വേറ്റര്‍ഷിപ്പില്‍ പിതാവ് ജാമി സ്പിയേഴ്‌സിന് തന്റെ മകളുടെ എസ്റ്റേറ്റിലും അവളുടെ ജീവിതത്തിന്റെ മറ്റ് വശങ്ങളിലും നിയന്ത്രണം നല്‍കിയിരുന്നു. ആരോഗ്യ പ്രശ്നങ്ങള്‍ കാരണം 2019 ല്‍ മകളുടെ സ്വകാര്യ കാര്യങ്ങളുടെ കണ്‍സര്‍വേറ്റര്‍ സ്ഥാനത്ത് നിന്ന് അദ്ദേഹം രാജിവച്ചു. കോടതി ഉത്തരവുള്ള കണ്‍സര്‍വേറ്റര്‍ഷിപ്പില്‍ ജാമി സ്പിയേഴ്‌സിന് തന്റെ മകളുടെ എസ്റ്റേറ്റിലും അവളുടെ ജീവിതത്തിന്റെ മറ്റ് വശങ്ങളിലും നിയന്ത്രണം നല്‍കിയിരുന്നു. ആരോഗ്യ പ്രശ്നങ്ങള്‍ കാരണം 2019 ല്‍ മകളുടെ സ്വകാര്യ കാര്യങ്ങളുടെ കണ്‍സര്‍വേറ്റര്‍ സ്ഥാനത്ത് നിന്ന് അദ്ദേഹം രാജിവച്ചു.
“എന്റെ സംഗീത ജീവിതത്തിൽ മുന്നോട്ട് പോകുന്നതിൽ അല്ല ഇപ്പോൾ എന്റെ ശ്രദ്ധ,” എന്നാണ് 41-കാരിയായ ബ്രിട്നി പുസ്തകത്തിൽ പറയുന്നത്.
“മറ്റുള്ളവർ ആഗ്രഹിക്കുന്ന ഒരാളാകാതിരിക്കാനുള്ള സമയമാണിത്; യഥാർത്ഥത്തിൽ എന്നെ കണ്ടെത്താനുള്ള സമയമാണിത്.”