ടൊറന്റോ എക്യുമെനിക്കൽ ബാസ്ക്കറ്റ്ബോൾ ശനിയാഴ്ച

ടൊറന്റോ: കേരള എക്യുമെനിക്കൽ ചർച്ചസ് ഓഫ് ടൊറന്റോ ഇന്റർ യൂത്ത് ബാസ്ക്കറ്റ്ബോൾ ടൂർണമെന്റ് നടത്തുന്നു. ഓഗസ്റ്റ് 19 ശനിയാഴ്ച രാവിലെ എട്ടിന് മാർക്കമിലെ പാൻ ആം സെന്ററിലാണ് മൽസരങ്ങൾ. കാനഡയിലെ പ്രതിപക്ഷ നേതാവ് പിയേർ പൊളിയേവ്, പാർലമെന്റംഗങ്ങളായ ഡാൻ മയിസ്, അർപൻ ഖന്ന തുടങ്ങിയവർ പങ്കെടുക്കും.

ഇതാദ്യമായാണ് കേരള എക്യുമെനിക്കൽ ചർച്ചസിന്റെ നേതൃത്വത്തിൽ ഇത്തരമൊരു ടൂർണമെന്റ്. ടൊറന്റോ മേഖലയിൽനിന്ന് വിവിധ സഭകളുടെ കീഴിലുള്ള ഇരുപതോളം ഇടവകളിൽനിന്നുള്ള ടീമുകൾ പങ്കെടുക്കുമെന്ന് പ്രസിഡന്റ് റവ. ബിനു ഫിലിപ്പ്, സെക്രട്ടറി മോൻസി തോമസ് എന്നിവർ അറിയിച്ചു.

ജോബ്സൺ ഈശോയാണ് ഇവന്റ് കോ-ഓർഡിനേറ്റർ. പത്രസമ്മേളനത്തിൽ ട്രഷറർ ജോർജ് മത്തായി, സാക് സന്തോഷ് കോശി, സുജിത് പഴൂർ എന്നിവരും പങ്കെടുത്തു. വൈകിട്ട് ആറരയ്ക്കാണ് സമ്മാനദാനചടങ്ങ്.