മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അന്ത്യവിശ്രമം കൊള്ളുന്ന പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയിലേക്ക് ടൂര്‍ പാക്കേജ്. ആറ്റിങ്ങല്‍ സ്വദേശിയായ എസ് പ്രശാന്തന്‍ ആണ് ടൂര്‍ പാക്കേജ് ഒരുക്കിയത്.
പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയിലേക്ക് ഇപ്പോഴും ആളുകള്‍ ഒഴുകിയെത്തുകയാണ്. ദൂരെ നിന്ന് വരെ ആളുകള്‍ എത്തുന്നുണ്ട്. ജൂലൈ 30ന് പാലാ രാമപുരത്ത് നാലമ്പല ദര്‍ശനത്തിനായി പോയപ്പോള്‍ ഉമ്മന്‍ ചാണ്ടിയെ സംസ്‌കരിച്ച പള്ളിയില്‍ കയറണമെന്ന് ബസിലുണ്ടായിരുന്നവര്‍ ആഗ്രഹം പ്രകടിപ്പിച്ചതായി പ്രശാന്തന്‍ പറയുന്നു.
തിരിച്ച് മടങ്ങുംവഴി രാത്രി ഒന്‍പതരയോടെ അവിടെ പോയെന്നും പ്രശാന്തന്‍ പറഞ്ഞു. ആ നേരത്തും ആള്‍ക്കൂട്ടമായിരുന്നുവെന്നും അപ്പോഴാണ് അവിടേക്ക് ടൂര്‍ പാക്കേജിനെ കുറിച്ച് ആലോചിച്ചതെന്ന് പ്രശാന്തന്‍ വ്യക്തമാക്കി. ആറ്റിങ്ങലില്‍ എത്തിയശേഷമാണ് പുതിയ പാക്കേജ് ടൂറിനെ കുറിച്ച് തീരുമാനിച്ചതെന്നും ശനിയാഴ്ച ആണ് യാത്ര ഒരുക്കിയിരിക്കുന്ന പ്രശാന്തന്‍ പറയുന്നു.