
വാഷിംഗ്ടണ്‍: ക്രിസ്മസിനോടനുബന്ധിച്ച് വില്‍പ്പന കുറഞ്ഞതോടെ കൂടുതല്‍ തൊഴിലവസരങ്ങള്‍ വെട്ടിക്കുറയ്ക്കുകയാണെന്ന് യുഎസ് കളിപ്പാട്ട ഭീമനായ ഹാസ്ബ്രോ പറയുന്നു.
ആഗോളതലത്തില്‍ ഏകദേശം 1,100 തൊഴിലാളികളെ പിരിച്ചുവിടുമെന്നാണ് ഔദ്യോഗിക വിവരം. അതായത് ഏകദേശം 20% ജീവനക്കാര്‍ക്ക് ജോലി നഷ്ടമാകുമെന്ന് സാരം.
കളിപ്പാട്ട വ്യവസായം പൊതുവെ അതിന്റെ ഉല്‍പ്പന്നങ്ങളുടെ ആവശ്യകതയില്‍ മാന്ദ്യം നേരിടുന്നതിനാലാണ് ജോലി വെട്ടിക്കുറയ്ക്കുന്നത്.
ജീവനക്കാരുടെ നഷ്ടത്തില്‍ ഖേദം പ്രകടിപ്പിച്ച ഹാസ്‌ബ്രോ 300 മില്യണ്‍ ഡോളര്‍ (238 മില്യണ്‍ പൗണ്ട്) വരെ ലാഭിക്കാന്‍ ഇതിലൂടെ സ്ഥാപനത്തിന് കഴിയുമെന്നും ചൂണ്ടിക്കാട്ടുന്നു. ഈ വര്‍ഷം ഇതുവരെ വരുത്തിയ 800 വെട്ടിക്കുറയ്ക്കല്‍ കൂടാതെയാണ് ഇനിയും ജോലിക്കാരെ പിരിച്ചുവിടാനൊരുങ്ങുന്നത്.