എയര്‍ബാഗ് വര്‍ക്ക് ചെയ്യുന്നില്ല; ടൊയോട്ടയുടെ 1.12 ദശലക്ഷം വാഹനങ്ങള്‍ തിരിച്ചുവിളിക്കുമെന്ന് കമ്പനി

ചിക്കാഗോ: ലോകമെമ്പാടുമുള്ള തങ്ങളുടെ 1.12 ദശലക്ഷത്തോളം വാഹനങ്ങള്‍ തിരിച്ചുവിളിക്കുമെന്ന് അറിയിച്ച് ടൊയോട്ട മോട്ടോര്‍. വാഹനത്തിലെ എയര്‍ ബാഗുകള്‍ രൂപകല്‍പ്പന ചെയ്തതുപോലെ പ്രവര്‍ത്തിക്കാത്തതിനെത്തുടര്‍ന്നാണ് ഇവ തിരിച്ചു വിളിക്കുന്നത്. 2020 മുതല്‍ 2022 വരെയുള്ള മോഡല്‍ വാഹനങ്ങളാണ് തിരിച്ചുവിളിക്കുന്നത്. ഒക്യുപന്റ് ക്ലാസിഫിക്കേഷന്‍ സിസ്റ്റം വാഹനത്തിലെ സെന്‍സറുകള്‍ പ്രവര്‍ത്തിക്കാത്തതിന് കാരണമായേക്കാമെന്ന് വിദഗ്ദര്‍ പറയുന്നു.

പെട്ടന്നുള്ള അപകടങ്ങളില്‍ സെന്‍സര്‍ വര്‍ക്ക് ചെയ്യുകയോ, എയര്‍ ബാഗ് പുറത്തേക്ക് വരുകയോ ചെയ്യുന്നില്ല. ഇതേത്തുടര്‍ന്നാണ് വാഹനങ്ങള്‍ തിരിച്ചു വിളിക്കാനുള്ള തീരുമാനം. ഇക്കാര്യം ഫെബ്രുവരിയില്‍ ഉടമകളെ അറിയിക്കുമെന്ന് കമ്പനി അറിയിച്ചു. തിരിച്ചു വിളിക്കുന്ന വാഹനങ്ങള്‍ ഡീലര്‍മാര്‍ പരിശോധിക്കും. ആവശ്യമെങ്കില്‍ സെന്‍സറുകള്‍ മാറ്റിസ്ഥാപിക്കും.

Toyota recalling 1.12 million vehicles over potential air bag issue

More Stories from this section

family-dental
witywide