ടിപി രാമകൃഷ്ണനെ സിഐടിയു സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുത്തു

തിരുവനന്തപുരം: ടിപി രാമകൃഷ്ണനെ സിഐടിയു സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുത്തു. ആനനത്തലവട്ടം ആനന്ദന്‍ മരിച്ചതിനെ തുടര്‍ന്നുണ്ടായ ഒഴിവിലേക്കാണ് സിപിഎം സെക്രട്ടേറിയറ്റ് അംഗമായ ടിപി രാമകൃഷ്ണനെ തിരഞ്ഞെടുത്തത്. ഇന്ന് ചേര്‍ന്ന സംസ്ഥാന സമിതി യോഗത്തിന്റതാണ് തീരുമാനം. ഏകകണ്ഠമായാണ് സിഐടിയു സംസ്ഥാന പ്രസിഡന്റായി നിലവിലെ വൈസ് പ്രസിഡന്റുമാരില്‍ ഒരാളായ ടിപി രാമകൃഷ്ണനെ തെരഞ്ഞെടുത്തതെന്ന് സിഐടിയു നേതാക്കള്‍ പ്രതികരിച്ചു.

എളമരം കരീമാണ് സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി. എളമരം കരീമാണ് യോഗത്തില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ടിപി രാമകൃഷ്ണന്റെ പേര് നിര്‍ദേശിച്ചത്. ജെ മേഴ്സിക്കുട്ടിയമ്മയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

More Stories from this section

family-dental
witywide