വിദേശ യാത്രകള്‍ക്ക് നാളെ മുതല്‍ ചിലവേറും; 20 ശതമാനം വരെ ടിസിഎസ് ഈടാക്കും

ന്യൂഡല്‍ഹി: ധനമന്ത്രാലയം കൊണ്ടുവന്ന പുതിയ മാറ്റത്തിന്റെ ഭാഗമായി വര്‍ധിപ്പിച്ച ടിസിഎസ് ഏര്‍പ്പെടുത്തുന്നതോടെ വിദേശ യാത്രകള്‍ക്ക് നാളെ മുതല്‍ ചിലവേറും. ഏഴ് ലക്ഷം രൂപയ്ക്കു മുകളിലുള്ള വിദേശ ടൂര്‍ പാക്കേജുകള്‍ക്ക് നാളെ മുതല്‍ 20 ശതമാനം ടിസിഎസ് (സ്രോതസില്‍ നികുതി) ഈടാക്കും. തുക ലക്ഷം രൂപ വരെയാണെങ്കില്‍ നിലവിലെ നിരക്കായ 5% തന്നെ തുടരും. ഏത് തരം പേയ്‌മെന്റുകള്‍ക്കും ഇത് ബാധകമായിരിക്കും.

ഉന്നത വിദ്യാഭ്യാസത്തിനുള്ള ഫീസ് അടയ്ക്കാനും മറ്റ് ചിലവുകള്‍ക്കും വിദേശനാണ്യം വാങ്ങുമ്പോള്‍ അംഗീകൃത ധനകാര്യ സ്ഥാപനത്തില്‍ നിന്നുള്ള വായ്പയുണ്ടെങ്കില്‍ 0.5ശതമാനം മാത്രമായിരിക്കും നിരക്ക്. വായ്പ എടുത്തിട്ടില്ലെങ്കില്‍ അഞ്ച് ശതമാനമാണ് നിരക്ക്. പാന്‍ നല്‍കിയാല്‍ ടിസിഎസിന്റെ മുഴുവന്‍ തുകയും പിന്നീട് ടാക്‌സ് ക്രെഡിറ്റ് ആയി ലഭിക്കും. ഇത് നികുതി ബാധ്യതയില്‍ നിന്ന് തട്ടിക്കിഴിക്കാം. വിദ്യാഭ്യാസ, ചികിത്സാചെലവുകള്‍ക്കായി വിദേശത്തേക്ക് പണമയയ്ക്കുന്നതിന് ഏഴു ലക്ഷം രൂപ വരെ ടിസിഎസ് ഇല്ല.

വിദേശയാത്രയുടെ 60 ദിവസം മുന്‍പ് വിദേശനാണ്യം വാങ്ങാന്‍ റിസര്‍വ് ബാങ്ക് അനുവദിക്കുന്നുണ്ട്. ഈ അവസരം വിനിയോഗിച്ച് ഇന്ന് വിദേശനാണ്യം വാങ്ങിയാല്‍ നവംബര്‍ 30 വരെയുള്ള യാത്രകള്‍ക്ക് പുതിയ നിരക്ക് ബാധകമാവില്ല. അതേസമയം രാജ്യാന്തര ക്രെഡിറ്റ് കാര്‍ഡുകളുടെ വിദേശ ഉപയോഗത്തിന് ഏഴ് ലക്ഷത്തിനു മുകളിലും ടിസിഎസ് ബാധകമാകില്ല.

More Stories from this section

family-dental
witywide