കനത്ത മഴയില്‍ തിരുവനന്തപുരം- നാഗര്‍കോവില്‍ പാതയില്‍ മരം വീണു; ട്രെയിനുകള്‍ വൈകിയോടുന്നു

തിരുവനന്തപുരം: കനത്ത മഴയില്‍ തിരുവനന്തപുരം-നാഗര്‍കോവില്‍ പാതയില്‍ മരം വീണതിനെ തുടര്‍ന്നു ട്രെയിനുകള്‍ വൈകുന്നു. കുഴിത്തുറൈയിലാണ് ട്രാക്കില്‍ മരം വീണത്. കൊല്ലം- ചെന്നൈ എഗ്മൂര്‍ അനന്തപുരി എക്സ്പ്രസ് പാറശാലയില്‍ പിടിച്ചിട്ടു. കൊല്ലം- നാഗര്‍കോവില്‍ എക്സ്പ്രസ് നെയ്യാറ്റിന്‍കരയിലും പിടിച്ചിട്ടിരിക്കുന്നു. തിരുവനന്തപുരം- നാഗര്‍കോവില്‍ നേമത്തും പിടിച്ചിട്ടിരിക്കുന്നു. തിരുവനന്തപുരത്ത് ഇന്ന് കനത്ത മഴയാണ് പെയ്തത്.

More Stories from this section

family-dental
witywide