
ന്യൂയോര്‍ക്: യുഎസിലെ പ്രധാന സ്റ്റേറ്റുകളില്‍ നടത്തിയ പോളിംഗ് സര്‍വ്വേയില്‍ അഞ്ച് സ്റ്റേറ്റുകളില്‍ പ്രസിഡന്റ് ബൈഡനെക്കാള്‍ ജനപ്രീതി മുന്‍ പ്രസിഡന്റിന് ഡൊണാള്‍ഡ് ട്രംപിന്. വിസ്‌കോണ്‍സിന്‍, മിഷിഗന്‍ സ്റ്റേറ്റുകളില്‍ മാത്രമാണ് ബൈഡന് മുന്‍തൂക്കമുള്ളത്. അരിസോണ, ജോര്‍ജിയ, മിഷിഗണ്‍, നെവാഡ, പെന്‍സില്‍വാനിയ എന്നിവിടങ്ങളിലെ വോട്ടര്‍മാരെല്ലാം ട്രംപിനെയാണ് പിന്തുണക്കുന്നത്.
വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ വളരെ നിര്‍ണായകമാകുന്ന ഇലക്ടറല്‍ കോളേജുകളാണിവ. ഇലക്ഷന്‍ റിസല്‍ട്ടിലും ഇതേ പ്രവണത തന്നെ ആവര്‍ത്തിച്ചാല്‍ ബൈഡന് നിരാശ്ശപ്പെടേണ്ടി വരും. സ്റ്റേറ്റുകളില്‍ യുവ വോട്ടര്‍മാര്‍, ആഫ്രിക്കന്‍ അമേരിക്കന്‍ വോട്ടര്‍മാര്‍ എന്നിവരെല്ലാം ട്രംപിനെ പിന്തുണക്കുന്നത് ബൈഡനു തിരിച്ചടിയാകും. ന്യൂയോര്‍ക്ക് ടൈംസിന്റെയും സിയീന കോളേജിന്റെയും പുതിയ പോളിംഗ് റിപ്പോര്‍ട്ടുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
നിലവിലെ ഭരണത്തില്‍ അമേരിക്ക ശരിയായ രീതിയിലാണോ മുന്നോട്ടു പോകുന്നതെന്ന ചോദ്യത്തിന് അറുപത് ശതമാനം വോട്ടര്‍മാരും അല്ല എന്ന ഓപ്ഷനാണ് തിരഞ്ഞെടുത്തത്. അതേസമയം പലയിടത്തും രണ്ട് ശതമാനം വോട്ടര്‍മാര്‍ ബൈഡനും ട്രംപിനുമല്ലാതെ മൂന്നാമതൊരു സ്ഥാനര്‍ത്ഥിക്ക് വോട്ടു ചെയ്യാന്‍ ആഗ്രഹിക്കുന്നതായി വെളിപ്പെടുത്തി. അരിസോണ, ജോര്‍ജിയ, മിഷിഗണ്‍, വിസ്‌കോണ്‍സിന്‍ എന്നിവിടങ്ങളില്‍ പോള്‍ ചെയ്തവരില്‍ കൂടുതല്‍ പേരും 2020-ല്‍ ബൈഡനു വോട്ട് ചെയ്തവരാണ്.














