
വാഷിംഗ്ടണ്‍: ന്യൂയോര്‍ക്ക് തട്ടിപ്പ് കേസില്‍ ഇന്ന് വാദം നടക്കാനിരിക്കെ കൂടുതല്‍ ഒന്നും പറയാനില്ലെന്ന നിലപാടില്‍ ട്രംപ്. പ്രതീക്ഷിച്ച നിലപാടെടുക്കാന്‍ കഴിയുന്നില്ലെന്നും തിങ്കളാഴ്ച മൊഴി നല്‍കാന്‍ എത്തില്ലെന്നും അദ്ദേഹം സ്വന്തം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലില്‍ പറഞ്ഞു.
തനിക്കും മൂത്തമക്കളായ ഡോണ്‍ ജൂനിയറും എറിക്കും മറ്റ് ട്രംപ് ഓര്‍ഗനൈസേഷന്‍ എക്സിക്യൂട്ടീവുകള്‍ക്കുമെതിരെ നടക്കുന്ന വിചാരണയില്‍ താന്‍ ഇതിനകം തന്നെ എല്ലാത്തിനും സാക്ഷ്യപ്പെടുത്തിയിട്ടുണ്ടെന്നും ഇനി കൂടുതല്‍ ഒന്നും വെളിപ്പെടുത്താനില്ലെന്നും 77 കാരനായ അദ്ദേഹം ഞായറാഴ്ച ട്രൂത്ത് സോഷ്യലില്‍ പ്രസ്താവന പോസ്റ്റ് ചെയ്തു.
കൂടുതല്‍ അനുകൂലമായ ബാങ്ക് ലോണുകളും ഇന്‍ഷുറന്‍സ് വ്യവസ്ഥകളും ലഭിക്കുന്നതിന് ട്രംപും മറ്റ് പ്രതികളും തങ്ങളുടെ റിയല്‍ എസ്റ്റേറ്റ് ആസ്തികളുടെ മൂല്യം ബില്യണ്‍ കണക്കിന് ഡോളര്‍ പെരുപ്പിച്ചുകാട്ടിയെന്ന് ആരോപിച്ച് പ്രോസിക്യൂഷന്‍ കഴിഞ്ഞ മാസം ട്രംപിനെ ചോദ്യം ചെയ്തിരുന്നു.














