
കാലിഫോർണിയ: 1996-ൽ റാപ്പർ ടുപാക് ഷക്കൂറിനെ കൊലപ്പെടുത്തിയ കേസിൽ മുൻ ഗുണ്ടാത്തലവനെ അറസ്റ്റ് ചെയ്ത് പൊലീസ്. ന്യൂയോർക്കിൽ ജനിച്ച ഹിപ്-ഹോപ് താരം 25-ാമത്തെ വയസിലാണ് കൊല്ലപ്പെട്ടത്. ലാസ് വേഗാസിൽ വച്ച് നടന്ന വെടിവെപ്പിൽ നാല് ബുള്ളറ്റുകളാണ് ടുപാക്കിന്റെ ശരീരത്തിൽ തുളച്ചു കയറിയത്.
വെള്ളിയാഴ്ചയാണ് നെവാഡയുടെ ഗ്രാൻഡ് ജൂറി, 60 കാരനായ ഡുവാൻ “കെഫെ ഡി” ഡേവിസിനെതിരെ കൊലക്കുറ്റം ചുമത്തിയത്.
തന്റെ അനന്തരവൻ ഷക്കൂറുമായി ഒരു കാസിനോയിൽ വഴക്കുണ്ടാക്കിയതിനെ തുടർന്നാണ് ഇയാൾ മാരകമായ വെടിവയ്പ്പ് ആസൂത്രണം ചെയ്തതെന്ന് പൊലീസ് പറയുന്നു.
വെള്ളിയാഴ്‌ച പുലർച്ചെ ലാസ് വെഗാസിലെ വീടിന് സമീപത്തുവെച്ചാണ് ഡേവിസിനെ അറസ്റ്റ് ചെയ്തത്.















