
ബിജ്നോർ: അയൽവാസിയായ യുവാവിനെ വെടിവച്ചുകൊന്ന കേസിൽ ഹിന്ദി സീരിയൽ താരം ഭൂപീന്ദർ സിങ് അറസ്റ്റിൽ. മരം വെട്ടുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലാപതകത്തിൽ കലാശിച്ചത്. ഭൂപീന്ദർ സിങ്ങും സഹായികളും ചേർന്ന് അയൽവാസിയെ കൊലപ്പെടുത്തുകയായിരുന്നു.
നടനും സഹായികളും ചേര്‍ന്ന് നാലംഗ കുടുംബത്തിനു നേരെ പത്ത് റൗണ്ട് വെടിവച്ചു. 23 കാരനാണ് ഗോവിന്ദ് ആണ് കൊല്ലപ്പെട്ടത്. ഗോവിന്ദിന്റെ അച്ഛന്‍ ഗുര്‍ദീപ് സിങ്, അമ്മ മീര ഭായ്, സഹോദരന്‍ അംറീക് സിങ് എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. നിലവില്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ് അവര്‍.
ഉത്തര്‍പ്രദേശിലെ ബിജ്‌നോര്‍ സ്വദേശിയാണ് ഗുര്‍ദീപ് സിങ്ങും കുടുംബവും. അയല്‍ക്കാരനായ നടന്‍ ഭൂപീന്ദര്‍ സിങ്ങുമായി പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നു. തന്റെ ഫാമിലെ മരങ്ങള്‍ മുറിച്ചതുമായി ബന്ധപ്പെട്ട് ഭൂപീന്ദറിന് എതിരെ ഗുര്‍ദീപ് പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ നടപടിയെടുക്കാന്‍ പൊലീസ് തയാറായില്ല എന്നാണ് പറയുന്നത്. തുടര്‍ന്നുണ്ടായ തര്‍ക്കമാണ് വെടിവെപ്പില്‍ കലാശിച്ചത്. നടനും ഒരു വീട്ടുജോലിക്കാരനുമാണ് അറസ്റ്റിലായത്. ബാക്കി പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി.















