
ശ്രീനഗർ: കശ്മീരിലെ കുപ്‌വാര ജില്ലയിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു. കശ്മീരിലെ മചൽ സെക്ടറിലുള്ള കുംകാദി ഏരിയയിലാണ് നുഴഞ്ഞുകയറാൻ ശ്രമിച്ച രണ്ട് ഭീകരരെ സൈന്യം വധിച്ചത്. സൈന്യവും പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഭീകരരെ കണ്ടെത്തിയത്. ഇവരുടെ ഒളിത്താവളങ്ങൾ തകർത്തതായി സൈന്യം അറിയിച്ചു.
പ്രദേശത്ത് രണ്ട് പേർ കൂടി ഒളിച്ചിരിപ്പുണ്ടെന്നാണ് വിവരം. ഇവർക്കായി സൈന്യം ഓപ്പറേഷൻ ആരംഭിച്ചട്ടുണ്ട്. ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് നിന്ന് 2100 പാകിസ്താൻ കറൻസികൾ കണ്ടെടുത്തു. തിരച്ചിൽ ഇപ്പോഴും പുരോഗമിക്കുകയാണെന്ന് കുപ്വാര പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.