
ഗാസ: ഗാസ മുനമ്പിലെ അഭയാർത്ഥി ക്യാമ്പിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ രണ്ട് മാധ്യമപ്രവർത്തകർ കൂടി കൊല്ലപ്പെട്ടു. സരി മൻസൂർ, ഹസോന സലിം എന്നിവരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടതെന്ന് പലസ്തീൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഗാസയിൽ ഇസ്രയേൽ നടത്തുന്ന ആക്രമണത്തിൽ ഇതുവരെ 50 മാധ്യമപ്രവർത്തകർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ഒക്ടോബർ 7 ന് ആരംഭിച്ച യുദ്ധത്തിൽ ഇതുവരെ 5,000-ത്തിലധികം കുട്ടികൾ ഉൾപ്പെടെ 12,300 പലസ്തീനികൾ കൊല്ലപ്പെട്ടു. 29,800-ലധികം പേർക്ക് പരിക്കേറ്റു.
ഗാസയിലെ യുദ്ധക്കുറ്റങ്ങൾ മറച്ചുവെക്കാൻ ഇസ്രായേൽ ഭരണകൂടം മാധ്യമപ്രവർത്തകരെ ലക്ഷ്യമിട്ട് കൊലപ്പെടുത്താൻ ആസൂത്രണം ചെയ്തതായി വിദഗ്ധർ അഭിപ്രായപ്പെടുന്നു.















