
കോഴിക്കോട്: മണിക്കൂറുകളുടെ ഇടവേളയില്‍ നടന്ന യുവാക്കളുടെ ആത്മഹത്യയുടെ ഞെട്ടലിലാണ് കോഴിക്കോട് താമരശ്ശേരിയിലെ നാട്ടുകാര്‍. നരിക്കുനി സ്വദേശി ഷിബിന്‍ ലാല്‍, ചുങ്കം സ്വദേശിയായ ശരത്ത് എന്നിവരാണ് ആത്മഹത്യ ചെയ്തത്. ഷിബിന്‍ ലാലിനെ രാവിലെയാണ് ചുങ്കത്തെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നരിക്കുനി സ്വദേശിയായ ഷിബിന്‍ ലാല്‍ സഹോദരങ്ങള്‍ക്കൊപ്പം ചുങ്കത്ത് വാടകവീട്ടിലാണ് താമസിച്ചിരുന്നത്.
വീട്ടില്‍ തൂങ്ങി നില്‍ക്കുന്ന നിലയിലാണ് ഷിബിനെ കണ്ടെത്തിയത്. ഉടന്‍ തന്നെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല.
ഈ മരണത്തിന്റെ നടുക്കം മാറുന്നതിനു മുന്‍പ് ഷിബിന്‍ ലാലിന്റെ വീടിന് തൊട്ടടുത്തായി ഉച്ചയോടെ അടുത്ത ആത്മഹത്യയും നടന്നു. ചുങ്കം കോളിയോട്ടില്‍ ശശിയുടെ മകന്‍ ശരത്താണ് ജീവനൊടുക്കിയത്. ഇരുവരും ആത്മഹത്യ ചെയ്യാനുള്ള കാരണം വ്യക്തമല്ല. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.