സ്റ്റീവ് സ്‌കാലിസിനെ ഹൗസ് സ്പീക്കറായി റിപ്പബ്ലിക്കന്‍ പാര്‍ട്ടി നാമനിര്‍ദ്ദേശം ചെയ്തു

വാഷിംഗ്ടണ്‍ ഡി സി: ഹൗസ് സ്പീക്കറായി സ്റ്റീവ് സ്‌കാലിസിനെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി നാമനിര്‍ദ്ദേശം ചെയ്തു. ബുധനാഴ്ച നടന്ന ക്ലോസ്ഡ് ഡോര്‍ വോട്ടില്‍ ഹൗസ് ജുഡീഷ്യറി കമ്മിറ്റി ചെയര്‍മാന്‍ ജിം ജോര്‍ദാനെ 113-99 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സ്‌കാലിസ് പാര്‍ട്ടി നാമനിര്‍ദ്ദേശം നേടിയത്. റിപ്പബ്ലിക്കന്‍ പ്രതിനിധികളായ ഫ്രാങ്ക് ലൂക്കാസ്, ആഷ്ലി ഹിന്‍സണ്‍, ജോണ്‍ ജെയിംസ് എന്നിവരാണ് യോഗത്തില്‍ സ്‌കാലിസിനെ ഔദ്യോഗികമായി നാമനിര്‍ദ്ദേശം ചെയ്തത്.

ഡെമോക്രാറ്റുകള്‍ നാമനിര്‍ദ്ദേശം ചെയ്ത നോമിനി ഹക്കീം ജെഫ്രീസിനെതിരെ സ്‌കാലിസിന് ഹൗസ് ഫ്‌ലോര്‍ വോട്ട് നേരിടേണ്ടിവരും. സ്പീക്കറാകാനുള്ള ഈ ദൗത്യത്തില്‍ എല്ലാവരുടേയും പിന്തുണ അഭ്യര്‍ത്ഥിക്കുന്നുവെന്ന് തന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് സഹപ്രവര്‍ത്തകര്‍ക്ക് നല്‍കിയ കത്തില്‍, സ്‌കാലീസ് പറഞ്ഞു. രാജ്യത്തെ ശരിയായ പാതയിലേക്ക് തിരികെ കൊണ്ടുവരാന്‍ നാമെല്ലാവരും ഒരുമിച്ച് ഒരേ ദിശയിലേക്ക് നീങ്ങേണ്ടതുണ്ടെന്നും സ്‌കാലിസ് പറഞ്ഞു.

More Stories from this section

family-dental
witywide