യുഎസ് എച്ച് -1 ബി വീസ: ഇന്ത്യയിലെ ഐടി മേഖലയ്ക്ക് ആശങ്ക

മുംബൈ: എച്ച്-1 ബി വീസ ചട്ടങ്ങളിൽ യുഎസ് കൊണ്ടു വന്ന മാറ്റങ്ങളിൽ ഇന്ത്യയിലെ ഐടി മേഖലയ്ക്ക് ആശങ്ക. വീസ ചട്ടങ്ങൾ കർശനമാക്കുന്നത് ഐടി മേഖലയിലെ റിക്രൂട്മെൻ്റിനെ ബാധിച്ചേക്കുമെന്ന് ഇന്ത്യൻ ഐടി കമ്പനികളുടെ ട്രേഡ് അസോസിയേഷനായ നാസ്കോം ആശങ്ക പ്രകടിപ്പിച്ചു. യുഎസ് ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്മെൻ്റ് ഈയിടെ എച്ച് – 1 ബി വീസ ചട്ടങ്ങളിൽ പരിഷ്കാരങ്ങൾ വരുത്തിയിരുന്നു. പുതിയ ചട്ടങ്ങൾ തദ്ദേശീയരുടെ ജോലി സാധ്യത കൂട്ടുകയാണ് ചെയ്യുന്നത്. ഇത് മറ്റുള്ള രാജ്യങ്ങളിലെ തൊഴിലാളികളുടെ അവസരങ്ങൾ കുറയ്ക്കും.

പുതിയ പരിഷ്കാരങ്ങളുടെ കരട് പൊതു ജനങ്ങൾക്കായി ലഭ്യമാക്കിയിട്ടുണ്ട്. 60 ദിവസത്തെ സമയത്തിനുള്ളിൽ ഇതിൽ അഭിപ്രായം അറിയിക്കാം. ഇതിനുള്ളിൽ ആശങ്ക അറിയിക്കുമെന്ന് നാസ്കാേം വ്യക്തമാക്കിയിട്ടുണ്ട്. പ്രത്യേകം നൈപുണ്യം ആവശ്യമുള്ള തൊഴിലുകളുടെ നിർവചനത്തിൽ ഉൾപ്പെടെ മാറ്റം വന്നിട്ടുണ്ട്. ഇത് ഇന്ത്യക്കാരുടെ തൊഴിലിനെ ബാധിക്കുമെന്ന് നാസ്കോം വ്യക്തമാക്കുന്നു.

നിലവിൽ എച്ച് -1 ബി വീസയിൽ ജോലി ചെയ്യുന്നവരിൽ ഭൂരിപക്ഷവും ഇന്ത്യക്കാരാണ് ഇവരിൽ ഭൂരിപക്ഷവും ഐടി മേഖലയിലാണ് ജോലി ചെയ്യുന്നത്. നിലവിലുള്ള വീസ പുതുക്കാനും പുതിയ വീസ ലഭിക്കാനും ഇനി കൂടുതൽ നടപടി ക്രമങ്ങളുണ്ടാവും.

U. S new visa rule could boost local hiring, warns Nasscom