വരുന്ന ലോക് സഭ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ 20 സീറ്റും യുഡിഎഫിന്:ശശി തരൂര്‍

ന്യൂഡല്‍ഹി: വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ 20 സീറ്റിലും യുഡിഎഫ് വിജയിക്കുമെന്ന് ശശിതരൂർ . ഡല്‍ഹിയില്‍ അദ്ദേഹത്തിന്റെ വസതിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മണിപ്പൂർ സംഭവത്തോടെ ക്രിസ്ത്യൻ സമുദായത്തിൽ സ്വാധീനമുണ്ടാക്കാനുള്ള ബിജെപി ശ്രമങ്ങൾ തകർന്നു. പാര്‍ലമെന്റില്‍ പ്രത്യേക സമ്മേളനം വിളിച്ചത് എന്തിനെന്ന് ബിജെപിക്കേ അറിയൂ. അതിനെ കുറിച്ച് പല തിയറികളും പലരും പറയുന്നുണ്ട്, അത് എന്തുമാകട്ടെ പ്രതിപക്ഷം എന്തിനും സജ്ജമായിരിക്കും. ഇന്ത്യാ മുന്നണി വളരെ പ്രതീക്ഷയോടെ കാണുന്നു. പ്രധാനമന്ത്രി സ്ഥാനാര്‍ഥി ആര് എന്നുള്ളത് അല്ല മുഖ്യ വിഷയം .അത് വിജയിച്ച ശേഷം തീരുമാനിക്കും. കോണ്‍ഗ്രസിന്റെ മുദ്രാവാക്യം ‘മേം നഹി ഹം എന്നാണ്. ഭാരത് ജോഡോ യാത്രയില്‍ അത് കണ്ടതാണല്ലോ..’

കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിൽ സന്തോഷമുണ്ടെന്നും പ്രവർത്തകരാണ് ശക്തിയെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി എന്ത് ഉത്തരവാദിത്തം ഏൽപിച്ചാലും ഭംഗിയായി നിർവഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.

UDF will win all 20 seats in Kerala : Shashi Tharoor